എൻ എസ് എസ് ഓഫ് ചിക്കാഗോ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ വിഷു ആഘോഷം മലയാളത്തനിമയുടെയും, പാരമ്പര്യത്തിന്റെയും പ്രതീകാത്മ ദൃശ്യ ആവിഷ്കാരമായി.ഏപ്രിൽ 13ന് Lemont templeil അരങ്ങേറിയ സമൃദ്ധിയുടെ വിഷുദിനാഘോഷത്തിൽ 600 ൽ പരം സൗഹൃദയർ പങ്കെടുത്തു.
ദൃശ്യ ചാരുത പകർന്ന " കോലാട്ടം" എന്ന നൃത്ത ആവിഷ്കാരത്തോട് കൂടി വിഷു ആഘോഷങ്ങൾ സമാരംഭിച്ചു.
താള- ലയ സമ്പന്നമായ ചുവടുകൾ, വർണ്ണാഭമായ വസ്ത്രാലങ്കാരങ്ങൾ, ചടുലമായ ചലനങ്ങൾ എന്നിവ കൊണ്ട് സമൃദ്ധം ആയിരുന്നു" കോലാട്ടം ".ഈ ദിവ്യ അനുഭൂതിയെ " രാധാ- മാധവ- വൃന്ദാവന " ലീലകളുമായി ബന്ധപ്പെടുത്തി ദൃശ്യാവിഷ്കാരം നടത്തിയത് " സഖി " എന്ന NSS വനിതാ കൂട്ടായ്മയാണ്.
രാധയും കൃഷ്ണനും ആയുള്ള കുട്ടികളുടെ പകർന്നാട്ടം കാണികൾക്ക് ഭക്തിനിർഭരമായ അനുഭൂതി ഉളവാക്കി.
ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക പരിപാടികളിലേക്ക് ഏവരെയും അനിത പിള്ള സ്വാഗതം ചെയ്തു.
സമൃദ്ധിയുടെയും,ഐശ്വര്യ ത്തിന്റെയും പ്രതീകമായി പാരമ്പര്യ രീതിയിൽ കുട്ടികൾക്ക് ശ്രീ. ശ്രീനിവാസ കുറുപ്, RK നായർ, വാസുദേവൻ പിളള എന്നിവരുടെ നേതൃത്വത്തിൽ "വിഷുക്കൈനീട്ടം" കുട്ടികൾക്ക് നൽകി.
മലയാള സാംസ്കാരിക പൈതൃകത്തോടെ നീതിപുലർത്തുന്ന നൃത്ത ആവിഷ്കാരത്തോട്, സംഗീത സാന്ദ്രമായ ഗാനാർപ്പണത്തോടും കൂടിയ ദൃശ്യ സമൃദ്ധി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ഗൃഹാതുരത്വമുണർത്തുന്ന രീതിയിൽ തൂശനിലയിൽ വിളമ്പിയ
" വിഷു സദ്യ " ഏവർക്കും ആസ്വാദ്യകരമായി. സദ്യക്ക് നേതൃത്വം നൽകിയത് ശ്രീ രാജൻ മാടശ്ശേരി, ദിനേഷ് വേണുഗോപാൽ, അനീഷ് പിള്ളൈ, അച്യുത്, രാജീവ് പിള്ളൈ, രമേശ് നായർ, അഞ്ജലി രാജേഷ് എന്നിവരാണ്.
Dr. SK നായരുടെ "അയ്യപ്പൻ" എന്ന പുസ്തകം പ്രകാശനം ശ്യാം പരമേശ്വരൻ നിർവഹിച്ചു.ഈ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചത് ജയൻ മുളങ്ങാട്, ദുർഗാ പ്രസാദ്, ശ്യാം എരമല്ലൂർ, സുജിത് കെനോത്, ദാസ് രാജഗോപാൽ എന്നിവരാണ്. കലാപരിപാടികൾക്ക് മാറ്റുകൂട്ടാൻ പ്രയത്നിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാ സുമനസ്സുകൾക്കും
NSS Chicago- യുടെ പേരിൽ പ്രതീഷ് ശാസ്താംകോട്ട നന്ദിയും കടപ്പാടും അറിയിച്ചു. പരിപാടിയുടെ MC ശ്രീവിദ്യ വിജയൻ അയിരുന്നു.
ഒരുമയുടെ, കൂട്ടായ്മയുടെ,സ്നേഹത്തിന്റെ മാസ്മരിക നിമിഷങ്ങൾ സൃഷ്ടിക്കുവാൻ സാധിച്ചത് ഈ ആഘോഷത്തെ സ്വപ്നതുല്യമാക്കി, അർത്ഥസമ്പുഷ്ടമാക്കി.
ദുർഗ പ്രസാദ്