PRAVASI

ഒ.ഐ.സി.സി ഷിക്കാഗോ ചാപ്‌റ്റർ ഗാന്ധിജയന്തി ആഘോഷിച്ചു

Blog Image
ഒഐസിസി ചിക്കാഗോയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിക്കുകയും മുൻ ഡിജിപി ടോമിന്‍ തച്ചങ്കരിക്കും കെപിസിസി സെക്രട്ടറി കറ്റാനം ഷാജിക്കും സ്വീകരണവും നൽകി

ചിക്കാഗോ: ഒഐസിസി ചിക്കാഗോയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിക്കുകയും മുൻ ഡിജിപി ടോമിന്‍ തച്ചങ്കരിക്കും കെപിസിസി സെക്രട്ടറി കറ്റാനം ഷാജിക്കും സ്വീകരണവും നൽകി.ഒക്ടോബര് 5 നു ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് മൌണ്ട് പ്രോസ്പെക്ടലുള്ള ത്രിലോക റെസ്റ്റാറ്റാന്റിൽ കൂടിയ  യോഗത്തിനു ഒഐസിസി ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ലൂയി ചിക്കാഗോ അധ്യക്ഷത വഹിച്ചു. OICC Nothern Region Chairman DR. സൽബി പോൾ ചേന്നോത്ത് ഏവർക്കും സ്വാഗതം ആശംസിച്ചു. ഒഐസിസി നാഷണൽ വൈസ് ചെയർമാൻ ഗ്ലാഡ്‌സൺ വര്ഗീസ് മുഖ്യതിഥികളെ പരിചയപ്പെടുത്തി.

പോലീസിൽ നിന്ന് റിട്ടയർ ചെയ്തതിനുശേഷം ചിക്കാഗോയിലെ സുഹൃത്തുക്കൾ നൽകിയ സ്വീകരണത്തിന് നന്ദിയറിയുക്കുന്നതിനോടൊപ്പം ഗാന്ധിജിയുടെ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തേണ്ടതിന്റെ ആവശ്യകതയെകുറിച്ച് DGP ടോമിൻ തച്ചങ്കരി സംസാരിച്ചു.
 ഗാന്ധിജയന്തി സന്ദേശം നല്കുന്നതിനോടൊപ്പം അന്തരിച്ച മുൻ മുഖ്യ മന്ത്രി ശ്രീ ഉമ്മൻ ചാണ്ടി ഒരു കറ തീർന്ന ഗാന്ധിയൻ ആയിരുന്നു  എന്ന് കെപിസിസി സെക്രട്ടറി ശ്രീ കറ്റാനം ഷാജി കൂട്ടിച്ചേർത്തതിനോടൊപ്പം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ( കെപിസിസി) നേരിട്ടുള്ള അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഒഐസിസി, USA യുടെ പ്രവർത്തനങ്ങളെ അദ്ദേഹം മുക്തകണ്ഠം പ്രശംസുച്ചു.

ചിക്കാഗോയിലും പരിസരപ്രദേശത്തും ഉള്ള നിരവതി  കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും പങ്കെടുത്ത യോഗത്തിൽ Rajan Thomas, ജെസ്സി റിൻസി, ജോർജ് ജോസഫ് കൊട്ടുകപ്പിള്ളി, ജോണി വടക്കുംചേരി,Sibin Sam, Saji Uthupan, Mathew Joseph, Johnson Maliekkal, Benny Joseph,Anu Varghese, Saji Kurian, shabin Mathew, Roy John, Rency Kurian, Antony Kattookaran, Francis Vadakkeveed, Sam Eapen എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സജി ഫിലിപ്പ്  എല്ലാവര്ക്കും നന്ദിയർപ്പിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.