PRAVASI

"ഊദ്" ഓഡിയോ ലോഞ്ചിങ് ഏപ്രിൽ 20 നു ഡാളസ്സിൽ

Blog Image

ഡാളസ് :"ഊദ്"എന്ന് നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തിലെ മനോഹരമായ ഗാനം കെ എസ് ചിത്ര, ആലപിച്ചു ഓഡിയോ ലോഞ്ചിങ് നടത്തും
 ഏപ്രിൽ ഇരുപതാം തീയതി, ഫാർമേഴ്സ് ബ്രാഞ്ച് ലൂണാ മർത്തോമ പള്ളിയിൽ കെഎസ് ചിത്ര - ശരത് എന്നിവർ നടത്തുന്ന  സംഗീത വിരുന്നിലാണ്  ഓഡിയോ ലോഞ്ചിങ്,
നിർമ്മാതാക്കൾ: ജോൺ ഡബ്ല്യു വർഗീസ്,രാജൻ പെരുമ്പെട്ടി,എബി സി ഉമ്മൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയേഷ് പരബ്,ഉമ്മൻ ജോൺ വള്ളിയമണ്ണിൽ സംഗീതം: നിനോയ് വർഗീസ് ഗാനരചന: ജോയ്സ് തോന്ന്യാമല എന്നിവരാണ് ചിത്രത്തിന്റെ പുറകിൽ പ്രവർത്തിക്കുന്നത്

നിർമ്മാതാവായ ജോൺ വലിയവീട്ടിൽ വർഗീസ്, ആറടി രണ്ടിഞ്ച് പൊക്കം, ശാന്തമായി സംസാരിക്കുന്ന, സൗമ്യമായി പെരുമാറുന്ന,  ആരെയും ശ്രദ്ധയോടെ കേൾക്കുന്ന,  അമേരിക്കൻ മലയാളി ഏറെ സ്നേഹിക്കുന്ന  നമ്മുടെ സ്വന്തം ജോൺ ഡബ്ലിയു.  എം.ഡി.ആൻഡേഴ്സണൽ ക്യാൻസറിന്റെ ലാസ്റ്റ് സ്റ്റേജിൽ മരണത്തിന്റെയും ജീവിതത്തിന്റെ ഇടയിൽ  തന്റെ ഒരേയൊരു പെങ്ങളെ പരിചരിക്കുവാൻ ആയി ദുബായിൽ നിന്ന് എമർജൻസി വിസ എടുത്തു 25 വർഷങ്ങൾക്കു മുൻപ്, എയർപോർട്ടിൽ നിന്ന് നേരെ ഹോസ്പിറ്റലിലേക്ക് പോയ ആ ബാലനാണ് നമ്മുടെ സ്വന്തം ജോൺ ഡബ്ലിയു. കലാകാരന്മാരെ ജോണിനെ ഏറെ ഇഷ്ടമാണ്. എന്ത് വിലകൊടുത്തും അവരെ പ്രോത്സാഹിപ്പിക്കുന്നത് ജോണിന് ഒരു ഹരമാണ്. ഇതിനോടകം മൂന്ന് സിനിമകൾ പണിപ്പുരയിൽ ആണെങ്കിലും ഊത് എന്ന സിനിമയാണ് ആദ്യമായി റിലീസ് ചെയ്യുന്നത്. പ്രൊഡ്യൂസറും, അഭിനേതാവും, അങ്ങനെ സിനിമയുടെ എല്ലാ വശങ്ങളിലും തന്റെ കയ്യൊപ്പ് വെച്ചിരിക്കുന്നു നമ്മുടെ സ്വന്തം ജോൺ ഡബ്ലിയു. ഈ വരുന്ന ഏപ്രിൽ ഇരുപതാം തീയതി, ഫാർമേഴ്സ് ബ്രാഞ്ച് ലൂണാ മർത്തോമ പള്ളിയിൽ വച്ച് നടത്തുന്ന, കെഎസ് ചിത്ര - ശരത് എന്നിവർ നടത്തുന്ന  സംഗീത വിരുന്നിൽ , തന്റെ നേതൃത്വത്തിൽ നിർമിച്ച "ഊദ് " എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് നടത്തുന്നതാണ്. എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.                                  
 ഊദ്  [ കഥാ സാരം ] കാഞ്ഞിരം കോട്ട് എന്ന ദേശത്തെ  വലിയ വ്യാപാരി ആയിരുന്ന അത്തർ ബീരാന്റെ കുടുംബത്തിൽ നിന്ന് കഥ പുരോഗമിക്കുന്നു. മൂന്നു വിവാഹം കഴിച്ചിട്ടുള്ള ബീരാനു മൂന്ന് ഭാര്യമാരിലായി മൂന്ന് ആൺ മക്കൾ ജനിക്കുന്നു.. അവർ വലുതാകുമ്പോൾ കിടപ്പിലായിരുന്ന അത്തർ ബീരാൻ മക്കളിൽ ആരാണോ തന്നെ പോലെ വ്യാപാരത്തിൽ പ്രശസ്തനാകുന്നത് അവനായിരിക്കും കാഞ്ഞിരം കോട്ട് തറവാട്ടിലെ പാരമ്പര്യമായ മർധൂർ വാളിനും സ്വത്തിനും അവകാശിയെന്നു വാഗ്ദാനം ചെയ്യുന്നു.. മൂത്ത 2 മക്കൾ ബീരാനെ പോലെ തന്നെ അത്തർ വ്യാപാരത്തിലേക്കും ഇളയവനായ ഹംസ ഊദ് വ്യാപരത്തിലേക്കും തിരിയുന്നു.. വിശിഷ്ടമായ ഊദ് തേടി ഹംസ  സുർഹുജ് എന്ന കൊടും കാട്ടിലേക് കയറുന്നു..

കാട്ടിൽ വെച്ച് അപ്രതീക്ഷിതമായി ഒരാളെ കണ്ടു മുട്ടുകയും അയാൾ ഹംസയെ ഗമദൂർ എന്ന കോട്ടയിലേക്ക് കൂട്ടി കൊണ്ട് പോകുകയും ചെയ്യുന്നു. തുടർന്നു നടക്കുന്ന അത്ഭുതവും അമ്പരപ്പിക്കുന്നതുമായ സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. 
 തികച്ചും സാങ്കല്പിക സ്ഥലങ്ങളും കഥാപാത്രങ്ങളുമായി ഫാന്റാസി ഹോറർ ത്രില്ലർ ഡ്രാമ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം മുഴുനീളേ  പ്രേക്ഷകരെ ആകാംഷയിൽ പിടിച്ചിരുത്താൻ പോന്നതാണ്.Prompt productions ന്റെ ബാനറിൽ നവാഗതനായ ഷെഫീഖ് ഉമ്മർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖമായ ഗോഡ്സൺ നായകവേഷം അവതരിപ്പിക്കുന്നു.
മനോജ്‌ കെ ജയൻ, സലീം കുമാർ, ശിവജി ഗുരുവായൂർ, dr രജിത് കുമാർ എന്നിങ്ങനെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.ചിത്രത്തിലെ മനോഹരമായ പാട്ടുകൾ കെ എസ് ചിത്ര, സിയ ഹുൽ ഹഖ്‌  എന്നിവർ പാടിയിരിക്കുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.