PRAVASI

ഉമ്മൻ ചാണ്ടി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് മെൽബണിൽ..

Blog Image

മെൽബൺ: യശഃശരീരനായ മുൻ കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ്‌ വിക്ടോറിയ കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന ഒന്നാമത് ഉമ്മൻ ചാണ്ടി മെമ്മോറിയൽ എവറോളിങ്ങ് ട്രോഫി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മെൽബണിൽ സംഘടിപ്പിക്കുന്നു. സെപ്റ്റെംബർ മാസം 12-)0 തിയതി മെൽബൺ കീസ്ബൊറോയിലുള്ള ടാറ്റഴ്സൺ പാർക്ക് സിന്തെറ്റിക് ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. 

ഒന്നാം സമ്മാനമായി $2500ഉം  എവറോളിങ് ട്രോഫിയും രണ്ടാം സമ്മാനമായി $1000ഉം ട്രോഫിയും നൽകും. $350 ആണ് രെജിസ്ട്രേഷൻ ഫീസ്. മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞതായി ടൂർണമെന്റ് കോർഡിനേറ്റർമാരായ ഇന്നസെന്റ് ജോർജ്, ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു. 

പരിപാടികൾക്ക് ഐ.ഓ.സി ഓസ്‌ട്രേലിയ കേരളം ചാപ്റ്റർ പ്രസിഡന്റ് ജിജേഷ് പി.വി, ഐ.ഓ.സി ഓസ്‌ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ്, ഐ ഓ സി ഓസ്ട്രേലിയ സെക്രട്ടറി ബിജു സ്‌കറിയ, വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് റോബിൻ ജോസഫ്, ഇന്നസെന്റ് ജോർജ്, ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, കുര്യൻ പുന്നൂസ്, പോളി ചിറമേൽ, രാജി സാജു, സോണിഷ് ഇഞ്ചെനാനിയെൽ, റോഷൻ തോട്ടപ്പള്ളി, അനിഷ മാണി, ഷൈജു ദേവസ്സി, മനോജ് ഗുരുവായൂർ, ജിനു ജോസ്, സുൽജിത് മൂസാൻ, ഷാജി ഷാഹുൽ ഹമീദ്, ബെന്നി കൊച്ചുമുട്ടം, അലൻ എബ്രഹാം, ലിജോ കുടിലിൽ, ലിക്കു ജോസഫ്  തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘാടക കമ്മിറ്റി നേതൃത്വം നൽകും.  

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.