PRAVASI

ഓർമാ ഇൻ്റർനാഷണൽ കോട്ടയം ചാപ്റ്റർ: ഓണാഘോഷത്തിൽ അഖില കേരള വടംവലി മത്സരം തീ പാറിച്ചു

Blog Image

രാമപുരം പാല : ഓർമ്മ ഇന്റർനാഷണൽ  (ഓവർസീസ്  റസിഡൻ്റ്  മലയാളി അസ്സോസിയേഷൻ ഇൻ്റർനാഷണൽ) കോട്ടയം ചാപ്റ്ററിന്റെ നേതൃത്വത്തിൽ അഖില കേരള വടംവലി മത്സരം രാമപുരം വെള്ളിലാപ്പിള്ളിയിൽ നടന്നു. വടംവലി മത്സരം ഗ്ലോബൽ ചെയർമാൻ ശ്രീ  ജോസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു.  ഓർമ്മ ഇന്റർനാഷണൽ   കേരള പ്രൊവിൻസ് പ്രസിഡന്റ്‌ കുര്യാക്കോസ്  മണിവയലിൽ അദ്ധ്യക്ഷത വഹിച്ചു. ഓർമ്മയുടെ  ഭാരവാഹികളായ  ഷാജി  ആറ്റുപുറം,  ആലിസ് ജോസ്,  ഷൈനി സന്തോഷ്‌ (ഓർമ്മ ഇന്റർനാഷണൽ കോട്ടയം ചപ്റ്റർ പ്രസിഡൻ്റ്,  രാമപുരം മുൻ പഞ്ചായത്ത് പ്രസിഡൻ്റ്), സുനിൽ കിഴക്കേക്കര (ഓർമാ ഇൻ്റർനാഷണൽ കോട്ടയം ചാപ്റ്റർ വൈസ് പ്രസിഡൻ്റ്),  രാജു കെ കെ (ഓർമാ ഇൻ്റർനാഷണൽ കോട്ടയം ചാപ്റ്റർ സെക്രട്ടറി),  സന്തോഷ്‌ കിഴക്കേക്കര,  അരുൺ കുമാർ, സുബിൻ ബാബു എന്നിവർ നേതൃത്വം നൽകി.

വടം വലി മത്സരത്തിൽ    ഒന്നാം സ്ഥാനം  സെന്റ് മേരിസ് മുട്ടം (ക്യാഷ് അവാർ ഡും, എവർ റോളിംഗ് ട്രോഫിയും)      രണ്ടാം  സ്ഥാനം ഓസ്കാർ ക്ലബ്‌ രാമപുരം വെള്ളിലാപ്പിള്ളി (ക്യാഷ് അവാർഡും, ട്രോഫിയും), മൂന്നാം സ്ഥാനം  കാരിത്താസ് ഹോസ്പിറ്റൽ   കോട്ടയം, (ക്യാഷ് അവാർഡും, ട്രോഫിയും), നാലാം സ്ഥാനം ആർ എസ് കെ രാമപുരം (ക്യാഷ് അവാർഡും, ട്രോഫിയും)  ടീമുകൾ കരസ്ഥമാക്കി.


 

.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.