PRAVASI

ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂളിന് ക്വീൻസ് ഇടവകയിൽ പരിസമാപ്തി

Blog Image

ന്യൂയോർക് : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ബ്രൂക്‌ലിൻ ,ക്വീൻസ് ,ലോങ്ങ് ഐലൻഡ് ഏരിയയിലുള്ള ഇടവകകളുടെ ഈ വർഷത്തെ ഒവിബിഎസ് ക്ലാസ്സുകൾ ,ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ജൂൺ 30 മുതൽ ജൂലൈ 2 വരെ സമുചിതം നടത്തപ്പെട്ടു . സൺ‌ഡേ സ്കൂൾ ഏരിയ കോർഡിനേറ്റർ മിനി കോശിയുടെയും ഒവിബിഎസ് കോർഡിനേറ്റർ സൗമ്യ മാത്യുവിന്റെയും നേതൃത്വത്തിൽ ഇരുന്നൂറോളം കുട്ടികളും അൻപതിലധികം അധ്യാപകരും വോളന്റിയേഴ്‌സും ഈ വർഷത്തെ ഒവിബിഎസ് അവിസ്മരണീയമാക്കി .വെരി .റെവ .പൗലോസ് ആദായി കോർ എപ്പിസ്കോപ്പ ,റെവ ഫാ.ജോൺ തോമസ് ,റെവ ഫാ.സി.കെ രാജൻ ,റെവ ഫാ.എബ്രഹാം ഫിലിപ്പ് ,റെവ ഫാ.ഡെന്നിസ് മത്തായി , ഇടവക വികാരി റെവ ഫാ.ജെറി വര്ഗീസ് എന്നിവരുടെ സാന്നിധ്യം ഏറെ അനുഗ്രഹപ്രദമായിരുന്നു . ആത്മീയ ഉത്തേജനം നൽകുന്ന ക്ലാസ്സുകളും ,പാട്ടുകളും ,ആക്ഷൻ സോങ്ങുകളും ,വർണ്ണാഭമായ ഒവിബിഎസ് റാലിയും മൂന്നു ദിവസം നീണ്ടുനിന്ന ഒവിബിഎസ് ക്ലാസ്സുകളിലൂടെ കുട്ടികൾക്ക് ആസ്വാദ്യവും അനുഗ്രഹപ്രദവുമായ അനുഭവമായി മാറി .


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.