ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ ആദരണീയനായ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഒന്നാമത് ചരമ വാര്‍ഷികദിനം ആചരിക്കുന്നു. ജനനന്മയ്ക്കായി ജനങ്ങളോടൊപ്പം സഞ്ചരിച്ച, പകരക്കാരനില്ലാത്ത ഒരു രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഏവരേയും ഒരുപോലെ സ്നേഹിച്ചിരുന്ന ജനനായകനായിരുന്നു അദ്ദേഹം.
ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ ആദരണീയനായ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഒന്നാമത് ചരമ വാര്‍ഷികദിനം ആചരിക്കുന്നു. ജനനന്മയ്ക്കായി ജനങ്ങളോടൊപ്പം സഞ്ചരിച്ച, പകരക്കാരനില്ലാത്ത ഒരു രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഏവരേയും ഒരുപോലെ സ്നേഹിച്ചിരുന്ന ജനനായകനായിരുന്നു അദ്ദേഹം.
അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിട്ട് ജൂലൈ 18-ാം തീയതി ഒരു വര്‍ഷം തികയുകയാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മ പുതുക്കുന്നതിനായി ജൂലൈ 17-ാം തീയതി വൈകുന്നേരം (സെന്‍ട്രല്‍ സമയം) എട്ടു മണിക്ക് സൂം മീറ്റിംഗ് നടത്തുന്നതാണ്. തദവസരത്തില്‍ ബഹുമാന്യനായ രമേശ് ചെന്നിത്തല എംഎല്‍എ മുഖ്യാതിഥിയായിരിക്കും. കൂടാതെ മറ്റു രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു സംസാരിക്കുന്നതാണ്.
പ്രസ്തുത മീറ്റിംഗില്‍ പങ്കെടുക്കുവാന്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യു ന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സതീശന് നായര്‍ 847 708 3279, തോമസ് മാത്യു 773 509 1947, സജി കരിമ്പന്നൂര്‍ 813 401 4178, വിപിന്‍ രാജ് 703 307 8445 എന്നിവരുമായി ബന്ധപ്പെടുക.