PRAVASI

കുവൈറ്റ് ദുരന്തത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഓവര്‍സീസ് കോണ്‍ഗ്രസ്

Blog Image

കുവൈറ്റിലെ അതിദാരുണമായ തീപിടുത്ത ദുരന്തത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ഘടകം ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അതിയായ ഖേദം രേഖപ്പെടുത്തുകയും ചെയ്തു.


ചിക്കാഗോ: കുവൈറ്റിലെ അതിദാരുണമായ തീപിടുത്ത ദുരന്തത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ഘടകം ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അതിയായ ഖേദം രേഖപ്പെടുത്തുകയും ചെയ്തു.
ദുരന്തത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുവാനും ദുരന്തത്തിനിരയായവരുടെ കുടുംബത്തെ സംരക്ഷിക്കുവാനും കേന്ദ്രസര്‍ക്കാരിന്‍റെയും കേരള സര്‍ക്കാരിന്‍റെയും ഇടപെടല്‍ അനിവാര്യമാണെന്നും പരുക്കേറ്റവര്‍ക്ക് വേണ്ടത്ര ചികിത്സ ഉറപ്പാക്കുവാനും കുവൈറ്റിലെ ഇന്ത്യന്‍ എംബസി മുന്‍കൈയെടുത്ത് വേണ്ടത് ചെയ്യണമെന്നും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ കേരളാ ഘടകം പ്രസിഡണ്ട് സതീശന്‍ നായര്‍ പറഞ്ഞു.
ഇനിയും ഇതുപോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ബന്ധപ്പെട്ട രാജ്യങ്ങളിലെ തൊഴില്‍ മന്ത്രാലയവും സുരക്ഷാ വകുപ്പുകളും ആവശ്യമായ പരിശോധനകളും മുന്‍കരുതലുകളും വിദേശരാജ്യങ്ങളിലെ ലേബര്‍ ക്യാമ്പുകളില്‍ ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Posts