PRAVASI

പരുത്തപ്പാറ പി. എം. സ്കറിയ ഡാലസില്‍ നിര്യാതനായി

Blog Image

പരുത്തപ്പാറ പി. എം. സ്കറിയ ഡാലസില്‍ നിര്യാതനായി.ഫിലാഡല്‍ഫിയ: പാലാ ചേര്‍പ്പുങ്കല്‍ പരുത്തപ്പാറ മത്തായി സ്കറിയാ (പി. എം. സ്കറിയ  സ്കറിയാച്ചന്‍  78) ജനുവരി 19 നു ഡാലസില്‍ നിര്യാതനായി. ഭാര്യ അമ്മിണി.
മക്കള്‍: ജാസ്മിന്‍ (ടിനോ മാത്യു), ജെന്നിഫര്‍ (നവ്ദീപ് സിംഗ്)
കൊച്ചുമക്കള്‍:  ടി. ജെ. മാത്യു, ഏറിയേല്‍ മാത്യു, ലിയോ മാത്യു, സഹജ് സിംഗ്, ആര്‍വിന്‍ സിംഗ്
പരേതരായ അര്‍ദ്ധസഹോദരങ്ങള്‍ തൊമ്മച്ചന്‍ മത്തായി, മാമ്മി മഠത്തിക്കുന്നേല്‍, പരേതരായ പി. എം. ജോയി, പി. എം. ജോസ് എന്നിവരും, പി. എം. ആഗസ്തി, പി. എം. മൈക്കിള്‍, ചിന്നമ്മ ജയിംസ് വട്ടമറ്റത്തില്‍, ആലീസ് ജോണി ചാച്ചാഭവന്‍ (USA), സെലിന്‍ ജോര്‍ജ് ഓലിക്കല്‍ (USA), സോഫിയാമ്മ എന്നിവര്‍ സഹോദരങ്ങളും, റൂബേഷ് ജോസ് (USA) സഹോദര പുത്രനുമാണു.
1970 കളില്‍ അമേരിക്കയിലെത്തിയ സ്കറിയാച്ചന്‍ ഏതാണ്ട് നാലു ദശാബ്ദക്കാലം ഫിലാഡല്‍ഫിയായില്‍ കുടുംബസമേതം താമസിച്ചശേഷം 2015 ല്‍ ഡാലസിലേക്കു താമസം മാറ്റി. സരസഭാഷണവും, ഹൃദയവിശാലതയും, ധാരാളം സുഹൃത്തുക്കളും കൈമുതലായുള്ള പരേതന്‍ ഫിലഡല്ഫിയായിലെ സാമൂഹ്യ, സാംസ്കാരിക മേഖലകളിലും,  സീറോമലബാര്‍ ദേവാലയ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
പൊതുദര്‍ശനം: ജനുവരി 24 വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിമുതല്‍ 8 വരെ.
Berkshire Chapel, Turrentine Jackson Morrow Funeral Home, 9073 Berkshire Dr. Frisco, TX 75033
സംസ്കാര ശുശ്രൂഷകള്‍ 25 ശനിയാഴ്ച്ച ഉച്ചക്കു രണ്ടര മുതല്‍ സെ. ഫ്രാന്‍സീസ് ഓഫ് അസീസ്സി ദേവാലയത്തില്‍ (8000 Eldorado Pkwy, Frisco, TX 75033)
ശുശ്രൂഷകളെ തുടര്‍ന്ന് മൃതദേഹം West Memorial Park സിമിത്തേരിയില്‍ സംസ്കരിക്കും.

പരുത്തപ്പാറ പി. എം. സ്കറിയ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.