PRAVASI

ചന്ദ്രലേഖ ടീച്ചർ കുടുങ്ങി : സഹ അധ്യാപകനെ കുരുക്കാൻ വിദ്യാര്‍ത്ഥിനിയെ ചേര്‍ത്ത് കഥമെനഞ്ഞു; സസ്‌പെന്‍ഷനും പോക്‌സോ കേസും

Blog Image

തിരുവനന്തപുരം കിളിമാനൂര്‍ രാജാരവിവര്‍മ സ്‌കൂളിലെ അധ്യാപിക ചന്ദ്രലേഖയുടെ ക്രൂരതയില്‍ മനസ് തകര്‍ന്ന് ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുണ്ട്. തന്റെ രോഗവസ്ഥയെ പോലും വെല്ലുവിളിച്ച് പഠനം തുടര്‍ന്ന ആ പെണ്‍കുട്ടി പക്ഷേ വ്യാജപ്രചരണത്തില്‍ നാണംകെട്ട് പഠനം തന്നെ ഉപേക്ഷിച്ച് ഇപ്പോൾ വീട്ടില്‍ ഇരിക്കുകയാണ്. സഹപ്രവര്‍ത്തകനായ ഒരു അധ്യാപകനോട് ചന്ദ്രലേഖ പക തീര്‍ത്തത് ഈ വിദ്യാര്‍ത്ഥിനിയെ കുറിച്ച് വ്യാജപീഡന കഥ പറഞ്ഞ് പരത്തിയായിരുന്നു.

അസുഖ ബാധിതയായ പെണ്‍കുട്ടി നീണ്ടനാള്‍ സ്‌കൂളില്‍ എത്തിയിരുന്നില്ല. ഈ സമയമാണ് ചന്ദ്രലേഖ പക തീര്‍ക്കാന്‍ ഉപയോഗിച്ചത്. അധ്യാപകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നും അതിനാലാണ് സ്‌കൂളില്‍ എത്താതിരിക്കുന്നതെന്നും പറഞ്ഞ് പരത്തി. സ്‌കൂളിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പെണ്‍കുട്ടിയുടെ പേര് പറഞ്ഞ് തന്നെ അധിക്ഷേപ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തു. വ്യാജ പരാതിയും നല്‍കി. ഇതോടെയാണ് പെണ്‍കുട്ടി പഠനം തന്നെ ഉപേക്ഷിച്ചത്.

എന്നാല്‍ അധ്യാപിക അവിടേയും അവസാനിപ്പിച്ചില്ല. വ്യാജപ്രരണം യുട്യൂബിലും പോസ്റ്റു ചെയ്ത് പ്രദര്‍ശിപ്പിച്ചു. ഇതിന്റെ ലിങ്ക് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ നാണക്കേട് കാരണം മുടി മുറിച്ചു നടക്കേണ്ട അവസ്ഥയിലായി പെണ്‍കുട്ടി. മാനസികമായി തന്നെ വല്ലാതെ തകര്‍ന്നു. ഇതോടെയാണ് കുട്ടിയുടെ കുടുംബം പരാതിയുമായി പരസ്യമായി രംഗത്ത് എത്തിയത്.

മുഖ്യമന്ത്രി, പട്ടികജാതി-വര്‍ഗ കമ്മീഷന്‍, സ്‌കൂള്‍ അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. സംഭവം വാര്‍ത്തയായതോടെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരിട്ട് ഇടപെട്ടു. അധ്യാപിക ചന്ദ്രലേഖയെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് നടപടിയെടുത്തു. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അധ്യാപകയ്‌ക്കെതിരെ പോലീസും നടപടി തുടങ്ങിയിട്ടുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.