PRAVASI

(കവിത) സെപ്റ്റംബറിലെ ഓർമ്മപ്പൂക്കൾ

Blog Image

(സെപ്റ്റംബർ മാസത്തിലെ ആദ്യ തിങ്കളാഴ്ച അമേരിക്കയിൽ ആചരിക്കുന്ന തൊഴിലാളി ദിനത്തെയും (Labor Day), വൻകരയിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പോരാട്ടചരിത്രത്തെയും ആസ്പദമാക്കി തയ്യാറാക്കിയ പുതിയ കവിത താഴെ ചേർക്കുന്നു.) 

അറ്റ്ലാന്റിക്കിൻ തീരങ്ങളിൽ അലയടിക്കും മുദ്രാവാക്യം,
ചിക്കാഗോയിൻ തെരുവുകളിൽ ചിന്തിയ ചോരത്തുള്ളികൾ.
എട്ടു മണിക്കൂർ ജോലിതൻ അവകാശം വീണ്ടെടുക്കാൻ,
പോരാടിയ തൊഴിലാളി വീരരുടെ സ്മരണയായ് ഈ തിങ്കൾ.
സെപ്റ്റംബറിൻ ആദ്യദിനത്തിലെ പുലരിതൻ വസന്തത്തിൽ,
കൈക്കരുത്തും മനക്കരുത്തും ചേർത്തുവെച്ച കൈകൾക്കായി,
വൻകരയിലൊരുമയോടെ ഉയരുന്നു അഭിവാദ്യങ്ങൾ വന്ദനങ്ങൾ.
കെട്ടിടങ്ങൾ വാനോളം ഉയർത്തിയ നിശബ്ദനായകർ,
പാതകളും പാലങ്ങളും പണിതുയർത്തിയ ശില്പികൾ,
തലപുകഞ്ഞും ചോര നീരാക്കിയും പണിയെടുക്കും തൊഴിലാളികളെ
പണിതിട്ടും പണിതിട്ടും രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാത്തവരെ
ചുട്ടുപൊള്ളും വെയിലിൽ ഒട്ടിയ വയറുമായി വയലേലകളിൽ
കൃഷിതടങ്ങളിൽ തുച്ച കൂലിയിൽ വിയർപ്പു ചിന്തും 
കരിങ്കല്ലുകൾ പൊട്ടിക്കും ഇഷ്ടികകൾ തലയിൽചുമക്കും
അർദ്ധപട്ടിണിക്കാരാം തൊഴിലാളികളെ അഭിവാദ്യങ്ങൾ 
ഏതെന്ത് തൊഴിലിലും മഹത്വം ദർശിക്കും നിങ്ങൾക്ക് വന്ദനം. 
നാടിൻ നട്ടെല്ലായ നിങ്ങൾക്കഭിവാദ്യങ്ങൾ ആശംസകൾ
അധ്വാനത്തിൻ മാഹാത്മ്യം വിളിച്ചോതും ഈ വേളയിൽ,
സമത്വത്തിൻ നാളുകൾക്കായി കൈകോർക്കാം ഒന്നായി!

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.