കോഴിക്കോട്: കൊച്ചി നാവികസേന ആസ്ഥാനത്തേക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന വ്യാജേന വിളിച്ച് ഐഎൻഎസ് വിക്രാന്തിന്റെ വിവരങ്ങള്‍ തേടിയ ആള്‍ അറസ്റ്റില്‍. കോഴിക്കോട് എലത്തൂർ സ്വദേശി മുജീബ് റഹ്മാനാണ് അറസ്റ്റിലായത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഐഎൻഎസ് വിക്രാന്തിന്റെ വിവരങ്ങള്‍ തേടിയത് എന്തിനാണെന്ന് വിശദമായി ചോദ്യം ചെയ്യും. ഇന്ത്യ-പാക് സംഘർഷം രൂക്ഷമായ സമയത്തായിരുന്നു മുജീബ് കൊച്ചിയിലെ നാവികസേന ആസ്ഥാനത്തേക്ക് വിളിച്ച് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ നല്‍കണമെന്ന് ആവശ്യപ്പെട്ടത്.
രാഘവൻ എന്ന് പരിചയപ്പെടുത്തിയാണ് മുജീബ് ഫോണില്‍ ബന്ധപ്പെട്ടത്. ഫോണ്‍ കോളില്‍ സംശയം തോന്നിയതോടെ നാവികസേന ഉദ്യോസ്ഥർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നാവികസേനയുടെ പരാതിയില്‍ ഹാർബർ പൊലീസാണ് കേസെടുത്തത്.

