PRAVASI

നിലമ്പൂരുകാർ മനസ്സറിഞ്ഞു കുത്തി :ഇരു മുന്നണികളും വിജയ പ്രതീക്ഷയിൽ

Blog Image

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിച്ചു .രാവിലെ മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ തിരക്കാണ്.പ്രവർത്തി ദിവസമായിട്ടും മഴയെ പോലും അവഗണിച്ചു കൊണ്ടാണ് വോട്ടർമാർ വോട്ട് ചെയ്യാൻ എത്തിയത്. എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് മതീരി ജിഎൽപി സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി. വലിയ വിജയപ്രതീക്ഷയാണ് സ്വരാജ് പങ്കുവെച്ചത്. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പിതാവിന്റെ ഖബറിടം സന്ദർശിച്ച ശേഷമാണ് വോട്ടുരേഖപ്പെടുത്തിയത് .10സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.മെയ് 25നായിരുന്നു നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേയ്ക്കായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.ഇരു മുന്നണികളും കടുത്ത വിജയ പ്രതീക്ഷയിലാണ് .

2021ൽ നടന്ന നിയമസഭാ പൊതുതിരഞ്ഞെടുപ്പിൽ 76.60% പേരാണ് ബൂത്തിലെത്തിയിരുന്നത് .ഇതുവരെ നിലമ്പൂരിൽ 16 നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ട് . 80 ശതമാനത്തിനു മുകളിൽ പോളിങ് നടന്നിട്ടുള്ളത് മൂന്നു തവണ മാത്രം . 1980 ഉപതിരഞ്ഞെടുപ്പ് (81.40% ) , 1987 (83.15% ), 2006 (80.05% ) വർഷങ്ങളിലാണ് മികച്ച പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് 1970ൽ – 61.94% മാത്രം. നിലമ്പൂരിൽ മുൻപു നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും മികച്ച പോളിങ് ആണ് ദൃശ്യമായത്. 1970ൽ 73.59 ശതമാനവും 1980ൽ 81.40 ശതമാനവും. ഇതുവരെയുള്ള നിലമ്പൂരിലെ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ശരാശരി പോളിങ് 75.14% ആണ്.1987ലാണ് ഏറ്റവും മികച്ച പോളിങ് രേഖപ്പെടുത്തിയത്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.