സെപ്തംബർ 28 ശനിയാഴ്ച ഷിക്കാഗോ ക്‌നാനായ സെന്ററിൽഷിക്കാഗോ മലയാളി സമൂഹത്തെ പ്രകമ്പനം കൊള്ളിച്ച ഇന്റർനാഷണൽ വടംവലി മത്സരത്തിനു ശേഷം ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് അണിയിച്ചൊരുക്കുന്ന 11-ാമത് നാഷണൽ ചീട്ടുകളി മത്സരം 2024 സെപ്തംബർ 28 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഷിക്കാഗോ ക്‌നാനായ സെന്ററിൽ (1800 E., Oaktom tSreet, Deplaines IL 60018) വച്ചാണ് മത്സരം നടത്തുന്നത്
സെപ്തംബർ 28 ശനിയാഴ്ച ഷിക്കാഗോ ക്‌നാനായ സെന്ററിൽഷിക്കാഗോ മലയാളി സമൂഹത്തെ പ്രകമ്പനം കൊള്ളിച്ച ഇന്റർനാഷണൽ വടംവലി മത്സരത്തിനു ശേഷം ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് അണിയിച്ചൊരുക്കുന്ന 11-ാമത് നാഷണൽ ചീട്ടുകളി മത്സരം 2024 സെപ്തംബർ 28 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഷിക്കാഗോ ക്‌നാനായ സെന്ററിൽ (1800 E., Oaktom tSreet, Deplaines IL 60018) വച്ചാണ് മത്സരം നടത്തുന്നത്.ഈ വാശിയേറിയ മത്സരത്തിൽ 28 (ലേലം) ഒന്നാം സമ്മാനം സെന്റ് മേരീസ് പെട്രോളിയം സ്‌പോൺസർ ചെയ്യുന്ന 1501 ഡോളറും കെ.കെ. ചാണ്ടി ട്രോഫിയും, രണ്ടാം സമ്മാനം റോയൽ ഗ്രോസറി & കിച്ചൺ സ്‌പോൺസർ ചെയ്യുന്ന 751 ഡോളർ എവർ റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം ക്ലിയർടാക്‌സ് കൺസൽട്ടിംഗ് സ്‌പോൺസെർ ചെയ്യുന്ന 501 ഡോളറും എവർറോളിംഗ് ട്രോഫിയും, നാലം സമ്മാനം സൈമൺ ചക്കാലപ്പടവിൽ സ്‌പോൺസർ ചെയ്യുന്ന 251 ഡോളറും ട്രോഫിയുമാണ്.റമ്മി മത്സരത്തിൽ ഒന്നാം സമ്മാനം അർബൻ ക്ലീനേഴ്‌സ് സ്‌പോൺസർ ചെയ്യുന്ന 1501 ഡോളറും ട്രോഫിയും, രണ്ടാം സമ്മാനം കറി ലീഫ്‌സ് സ്‌പോൺസർ ചെയ്യുന്ന 751 ഡോളറും ട്രോഫിയും, മൂന്നാം സമ്മാനം പീറ്റർ കുളങ്ങര സ്‌പോൺസർ ചെയ്യുന്ന 501 ഡോളറും ട്രോഫിയും, നാലാം സമ്മാനം റോയി നെല്ലാമറ്റം സ്‌പോൺസർ ചെയ്യുന്ന 251 ഡോളറും ട്രോഫിയുമാണ്.
ഭാരവാഹികളായ സിബി കദളിമറ്റം (പ്രസിഡന്റ്), ജെസ്സ്‌മോൻ പുറമഠത്തിൽ (വൈസ് പ്രസിഡന്റ്), സിബി കൈതക്കത്തൊട്ടിയിൽ (സെക്രട്ടറി), ജോമോൻ തൊടുകയിൽ (ട്രഷറർ), സാബു പടിഞ്ഞാറേൽ (ജോ യിന്റ് സെക്രട്ടറി) എന്നിവരും ചീട്ടുകളി കോ-ഓാർഡിനേറ്റേഴ്‌സായ അഭിലാഷ് നെല്ലാമറ്റം, റോയി മുണ്ടയ്ക്കപ്പറമ്പിൽ, പ്രസാദ് വെള്ളിയാൻ, ബിജോയി കാപ്പൻ, ലൂക്കാച്ചൻ പൂഴിക്കുന്നേൽ എന്നിവരും, അലക്‌സ് പടിഞ്ഞാറേലിന്റെ നേതൃത്വത്തിലുള്ള ജഡ്ജിംഗ് പാനലും, ടെക്‌നിക്കൽ കോർഡിനേറ്റർ മനോജ് വഞ്ചിയിൽ എന്നിവരും തയ്യാറായിക്കഴിഞ്ഞു.ഈ വാശിയേറിയ മത്സരത്തിലേക്ക് നോർത്ത് അമേരിക്കയിലെ എല്ലാ മലയാളി ചീട്ടുകളി പ്രേമികളെയും ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ മെമ്പേഴ്‌സിന്റെ പേരിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും ടൂർണമെന്റ് കമ്മിറ്റിയും സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
സിബി കദളിമറ്റം 847-338-8265, ജെസ്‌മോൻ പുറമമഠത്തിൽ 224-766-9695, സിബി കൈതക്കത്തൊട്ടിയിൽ 773-620-1202, ജോമോൻ തൊടുകയിൽ 312-719-3517, സാബു പടിഞ്ഞാറേൽ 708-299-3208, അഭിലാഷ് നെല്ലാമറ്റം 224-388-4530, റോയി മുണ്ടയ്ക്കപ്പറമ്പിൽ 773-540-0100, പ്രസാദാ വെള്ളിയാൻ 847-322-2560, ബിജോയ കാപ്പൻ 630-656-7336മാത്യു തട്ടാമറ്റം
Abhilash Nellamattom
Roy Mundackaparambil
Bijoy kappan
Prasad
Alex Padinjarel
Manoj Vanchiyil
Lukachan poozhikunnel