ഡാലസ് : പുനലൂർ പള്ളിച്ചെറയിൽ വീട്ടിൽ പി വി തോമസ് (ബേബി -87 ) ഡാലസിൽ അന്തരിച്ചു.
1972-ൽ ഡാലസിൽ കുടിയേറി പാർത്ത ആദ്യ കാല മലയാളിയും, മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകയുടെ സ്ഥാപക അംഗവുമായിരുന്നു പരേതൻ.
ഭാര്യ: പരേതയായ ഏലിയാമ്മ (കുഞ്ഞൂഞ്ഞമ്മ, അയിരൂർ പീടികയിൽ കുടുംബാംഗം)
മക്കൾ: എബി തോമസ്, ജിജി ജേക്കബ് (ഇരുവരും ഡാലസിൽ )
മരുമകൾ : ബെറ്റി തോമസ്
കൊച്ചുമക്കൾ: സാക്കറി, ലോറൻ, അലക്സ് , ബ്രാൻഡൻ
പൊതുദർശനം സെപ്റ്റംബർ -26 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കും, സംസ്ക്കാര ശുശ്രൂഷ സെപ്റ്റംബർ -28 ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടര മണിക്കും മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ചിൽ വച്ചു നടത്തപ്പെടും . (11550 Luna Road, Farmers Branch TX 75234)
തുടർന്ന് നാലര മണിക്ക് കോപ്പേൽ റോളിംഗ് ഓക്‌സ് സെമിത്തേരിയിൽ സംസ്കാരവും നടക്കും.
(Rolling Oaks Memorial center, 400 Freeport Parkway, Coppell, TX 75019)

പി.വി തോമസ്

