പണം മിക്ക പ്രശ്നങ്ങളും സോൾവ് ചെയ്യും. പക്ഷെ ഒരളവു കഴിഞ്ഞാൽ, ഇനി എത്ര പണം കൂടിയാലും സന്തോഷത്തിനു വ്യത്യാസം ഒന്നും കാണില്ലെന്നാണ്. പക്ഷെ ആവശ്യത്തിന് സമ്പത്തും, അനേകം ബന്ധുമിത്രാദി ബന്ധങ്ങൾ ഉള്ളവരല്ലേ ശരിക്കും സമ്പന്നർ?
പണം മിക്ക പ്രശ്നങ്ങളും സോൾവ് ചെയ്യും. പക്ഷെ ഒരളവു കഴിഞ്ഞാൽ, ഇനി എത്ര പണം കൂടിയാലും സന്തോഷത്തിനു വ്യത്യാസം ഒന്നും കാണില്ലെന്നാണ്.
പക്ഷെ ആവശ്യത്തിന് സമ്പത്തും, അനേകം ബന്ധുമിത്രാദി ബന്ധങ്ങൾ ഉള്ളവരല്ലേ ശരിക്കും സമ്പന്നർ?
നിങ്ങളുടെ വിജയങ്ങളിൽ കൂടെ സന്തോഷിക്കാൻ ആളുകൾ, വിഷമങ്ങളും പ്രയാസങ്ങളും വരുമ്പോൾ കൂടെ നിക്കാൻ ആളുകളുണ്ടെങ്കിൽ, അവരാണ് ഭാഗ്യവാന്മാർ. പണം ഒരളവു കഴിയുമ്പോൾ ബാങ്കിലെ അക്കങ്ങൾ മാത്രമാകും.
ബന്ധുക്കളെ തിരഞ്ഞെടുക്കാൻ കഴിയില്ലല്ലോ. പക്ഷെ ചില ബന്ധുക്കൾ ജീവിതകാലം മുഴുവൻ മനസ്സിനാശ്വാസമായി കാണും. പക്ഷെ കൂട്ടുകാരെ തിരഞ്ഞെടുക്കാം. രാവിലെ മൂന്നു മണിക്ക് ഒരു അത്യാവശ്യം വന്നാൽ ഫോൺ വിളിക്കാൻ തോന്നുന്ന കൂട്ടുകാർ നിങ്ങൾക്കുണ്ടോ, അവരെ നിങ്ങൾക്ക് കൂട്ടുകാർ എന്ന് വിളിക്കാം.
പരസ്പരം ജഡ്ജ് ചെയ്യാതെ ഇരുന്നു തമാശ പറയാനും ചിരിക്കാനും ഒക്കെയുള്ള സൗഹൃദങ്ങൾ ഉണ്ടെങ്കിൽ ഒരു കാരണവശാലും അത് കളയരുത്.
പക്ഷെ സ്വിച്ചിടുന്നത് പോലെ കൂട്ടുകാരെ തിരഞ്ഞെടുക്കാൻ പറ്റില്ലലോ. നമുക്ക് പറ്റിയ സൗഹൃദങ്ങൾ സമയമെടുത്തു ഉണ്ടാവുന്നതാണ്.
അത് കാത്തു സൂക്ഷിക്കാനും മിനക്കെടണം.
പ്രായം ആകുമ്പോൾ പിള്ളേരൊക്കെ അവരുടെ കാര്യം നോക്കി പോകും. ദിവസവുമൊ, ആഴ്ചകളിലോ സ്ഥിരമായി കാണുന്നത് നിങ്ങൾ കാത്തു സൂക്ഷിക്കുന്ന സുഹൃത് ബന്ധങ്ങൾ ആകും.
കൂട്ടുകാരുമൊത്തു സമയം ചിലവാക്കുന്നതിൽ പൈസയോ സമയമോ നോക്കരുത്. കാലം പോകുന്നതിനനുസരിച്ചു എല്ലാവരും ഒന്നൊന്നായി കൊഴിഞ്ഞു പോകുകയും ചെയ്യും.
പ്രവാസികളുടെ കാര്യത്തിൽ, ഇനിയുള്ള കാലത്തു, ലാസ്റ്റ് കുഴിയിൽ കൊണ്ട് വയ്ക്കാൻ വരുന്നവർ കൂടുതലും സുഹൃത്തുക്കൾ ആയിരിക്കാൻ ആണ് സാധ്യത.
ഏകാന്തത (loneliness) ഒരു എപിഡെമിക് ആയി മാറിക്കഴിഞ്ഞതിനെ പറ്റി യു.എസ് സർജൻ ജനറൽ ഡോക്ടർ വിവേക് മൂർത്തി പറഞ്ഞത് വലിയ വാർത്തയായിരുന്നു. ദിവസം പതിനഞ്ചു സിഗരറ്റ് വലിക്കുന്നത് പോലെ തന്നെ ഹാനികരം ആണെന്നത്! മാനസിക വിഷമത്തിൽ മാത്രം ഒതുങ്ങുന്ന കാര്യമല്ലിത്, ശരിക്കും കൊന്നു കളയും.
ഈയിടെ തന്നെ, സമൂഹവുമായി വളരെ അധികം കണക്ടഡ് ആയ കുഞ്ഞാമൻ മരിച്ചത് നമ്മൾ കണ്ടു.
അറുപത്തഞ്ചു വയസ്സ് കഴിഞ്ഞവരിൽ, നാലിലൊന്നു പേരും സാമൂഹികമായി ഏകാന്തത അനുഭവിക്കുന്നവരാണെന്നാണ്. ഇതൊരു ഗ്ലോബൽ ഹെൽത്ത് ക്രൈസിസ് ആയി മാറി കഴിഞ്ഞെന്നു വിവേക് പറഞ്ഞത് അതുകൊണ്ടാണ്.
മനോജ് കെ ജോൺ,ന്യൂജേഴ്‌സി