ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍സില്‍ കഴിഞ്ഞ അമ്പതില്‍പ്പരം വര്‍ഷങ്ങളായി താമസിക്കുന്ന ഏബ്രഹാം മാലേത്തിന്റെ (പാപ്പച്ചന്) ഭാര്യ റേച്ചല്‍ മാലേത്ത് (അമ്മിണി, 86) ന്യൂയോര്‍ക്കില്‍ അന്തരിച്ചു.
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍സില്‍ കഴിഞ്ഞ അമ്പതില്‍പ്പരം വര്‍ഷങ്ങളായി താമസിക്കുന്ന ഏബ്രഹാം മാലേത്തിന്റെ (പാപ്പച്ചന്) ഭാര്യ റേച്ചല്‍ മാലേത്ത് (അമ്മിണി, 86) ന്യൂയോര്‍ക്കില്‍ അന്തരിച്ചു.
പരേത മല്ലപ്പള്ളി, കൊറ്റക്കുടി പള്ളിക്കല്‍ പരേതനായ ഈശോ സാറിന്റേയും മറിയാമ്മ പള്ളിക്കലിന്റേയും മൂത്ത മകളാണ്.
മക്കള്‍: ജോജി മാലേത്ത്, ബ്ലസ്സന് മാലേത്ത്.
സഹോദരങ്ങള്‍: പരേതയായ അന്നമ്മ പോള്‍ (അമ്മാള്‍), കുരുവിള പള്ളിക്കല്‍ (കുഞ്ഞുമോന്), കോശി പള്ളിക്കല്‍ (സണ്ണി) (ഇരുവരും ന്യൂയോര്‍ക്ക്), പരേതനായ ജോര്‍ജ് പള്ളിക്കല്‍ (അനിയന് കുഞ്ഞ്).
വൈറ്റ് പ്ലെയിന്‍സിലുള്ള Burke Re-hab സെന്ററില്‍ മുപ്പതില്‍പ്പരം വര്‍ഷങ്ങള്‍ക്കു മുമ്പ് നഴ്സായി ജോലി നോക്കിയ ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു പരേത. ബ്രോങ്ക്സ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ ആദ്യകാല അംഗങ്ങളാണ്.
വെയ്ക്ക്, ഫ്യൂണറല്‍ സര്‍വീസ്: മെയ്21-ന് രാവിലെ 8.30 മുതല്‍ 11.15 വരെ Plasant ManorFunerala Home, 575Columbus Ave, Thronwood, 273 Lake Ave, Valhalla, NY 10595
വാര്‍ത്ത അയച്ചത്: രാജു ചിറമണ്ണില്‍
റേച്ചല്‍ മാലേത്ത്