PRAVASI

ദൈവത്തിന്റെ ആനന്ദം,മനുഷ്യന്റെ ആനന്ദം

Blog Image

ദൈവത്തിന് ആനന്ദിക്കാനാണോ അതോ മനുഷ്യന് ആനന്ദിക്കാനാണോ ആരാധനാലയങ്ങളിൽ വെടിക്കെട്ട് നടത്തുന്നത് ?....  
കാലങ്ങളായുള്ള ആചാരമാണെങ്കിൽ ഇവക്കൊക്കെ കാലാനുസൃതമായ മാറ്റങ്ങളും അനിവാര്യമാണ്. കാലാവസ്ഥ മാറി രീതികൾ മാറി  എന്നിട്ടും മറാത്ത വ്യവസ്ഥിതികളും അതിന് ക്രമാനുഗതമായി ചെയ്യേണ്ട മാറ്റങ്ങളും വരുത്തേണ്ടവരാണ് ഇത്തരത്തിൽ  ക്ഷണിച്ചു വരുത്തുന്ന അപകടങ്ങളുടെ പ്രധാന ഉത്തരവാദികൾ...
അപകടം ഏതു നിമിഷത്തിലും കൺ മുന്നിലൂടെ ഓടി കളിക്കുന്ന വെടിമരുന്ന് ശാലകളിൽ ഒരത്യാഹിതമുണ്ടായാൽ അടിയന്തിരമായി നടപ്പാക്കാൻ നിലവിൽ എന്തെങ്കിലും മാർഗമുള്ളതായി അറിവില്ല.. എല്ലാം പൊട്ടി ചിതറി ചിന്നഭിന്നമാകുന്നതല്ലാതെ എവിടെയെങ്കിലും സുരക്ഷിതമായി കൈകാര്യം ചെയ്തത് കേട്ടിട്ടില്ല...
വെടിമരുന്ന് ശാലകൾ  പ്രവർത്തിക്കുന്ന തെല്ലാം ഒരു ചുറ്റളവിൽ ആണെന്നത് എത്ര മാത്രം വലിയ അപകടമാണ്.. എവിടെയെങ്കിലും ഒരു തീപൊരി വീണാൽ അത് എളുപ്പത്തിൽ മറ്റിടങ്ങളിലേക്കും പടരാൻ നിമിഷങ്ങൾ മതി.. അതുകൊണ്ട് തന്നെ അപകടത്തിൻ്റെ വ്യാപ്തിയും വളരെ വലുതാവും..  ഇത്തരത്തിലുള്ള  വിവിധ പ്രൊസസ്സിങ്ങ് ശാലകൾ തമ്മിൽ  ഓരോന്നും നിശ്ചിത അകലങ്ങൾ നിർബന്ധമാക്കിയാൽ കുറച്ചു പേർക്കെങ്കിലും ഓടി രക്ഷപ്പെടാനുള്ള സമയം കിട്ടും....അതുപോലെ തന്നെ ഓരോ ഷെഡ്ഡുകളും മുഴുവനായും ചുറ്റപെട്ട രീതിയിൽ സധാ സമയവും വെള്ളം നിറച്ചു വച്ചു കുഴലുകളാൽ ബന്ധിതമായിരിക്കണം .. കുറച്ചകലെ നിന്ന് ഓപ്പറേറ്റ് ചെയ്യാൻ തക്ക രീതിയിൽ ഇതിനെ ഒരു പമ്പ് ഹൗസ് പോലുള്ള ഒരു സിസ്റ്റവുമായി ബഡിപ്പിച്ചാൽ ഒരപകടം നടന്നാൽ ആർക്കും എളുപ്പത്തിൽ അത് പ്രവർത്തിപ്പിക്കാനാവും... ചെറിയ സിലിണ്ടറുകളിൽ കാർബൺ ഡൈ ഓക്സൈഡ് റൂമുകളിൽ നിറച്ച് വയ്ക്കുന്നതിനു പകരം  കാർബൺ ഡൈ ഓക്സൈഡിനെയും ഇതു പോലെ ഒരു സിസ്റ്റവുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞാൽ കൂടുതൽ നല്ലത്..
ശാസ്ത്രീയമായ ഒരു പാട് കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധർക്കു പറഞ്ഞു തരാനാവും.. അവരെയൊക്കെ കൊണ്ടുവരാനും അതു നടപ്പിൽ വരുത്താനും വേണ്ട മനസാണ് ആദ്യം വേണ്ടത്.. പൂർണമായും അപകടരഹിതമെന്നത് സാധ്യമല്ലാത്ത കാര്യമാണെങ്കിലും അതിൻ്റെ വ്യാപ്തി കുറക്കാനെങ്കിലും നൂതന സാങ്കേതിക വിദ്യകൾ കൊണ്ട്  സാധിക്കും.....

രാജേഷ്  രാജു 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.