PRAVASI

ഫോമാ കൺവൻഷന്റെ ഏർലി ബേർഡ് രജിസ്‌ട്രേഷൻ ഏപ്രിൽ 30 വരെ നീട്ടി

Blog Image
ഓഗസ്റ്റ് 8 മുതൽ 11 വരെ നടക്കുന്ന ഫോമാ കൺവൻഷന്റെ ഏർലി ബേർഡ് രജിസ്‌ട്രേഷൻ ഏപ്രിൽ 30 വരെ നീട്ടാൻ തീരുമാനിച്ചതായി പ്രസിഡന്റ് ഡോ. ജേക്കബ് തോമസും കൺവൻഷൻ ചെയർ കുഞ്ഞു മാലിയിലും   അറിയിച്ചു.

ന്യു യോർക്ക്: ഓഗസ്റ്റ് 8 മുതൽ 11 വരെ നടക്കുന്ന ഫോമാ കൺവൻഷന്റെ ഏർലി ബേർഡ് രജിസ്‌ട്രേഷൻ ഏപ്രിൽ 30 വരെ നീട്ടാൻ തീരുമാനിച്ചതായി പ്രസിഡന്റ് ഡോ. ജേക്കബ് തോമസും കൺവൻഷൻ ചെയർ കുഞ്ഞു മാലിയിലും   അറിയിച്ചു. ഏർലി ബേർഡ് രജിസ്‌ട്രേഷൻ മാർച്ച് 31 വരെ എന്നാണു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ  പലർക്കും ഇതിനകം രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും സമയപരിധി നീട്ടണമെന്നും പ്രാദേശിക സംഘടനകളും മറ്റും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തീയതി നീട്ടിയത്.

ഏറ്റവും കുറഞ്ഞ നിരക്കിൽ രജിസ്റ്റർ ചെയ്യാൻ ഒരുമാസം കൂടി സമയം  നീട്ടി നൽകിയത് പരമാവധി പേർ  ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഫോമാ കൺവൻഷനിൽ പങ്കെടുക്കുക മാത്രമല്ല അതിമനോഹരമായ ഡൊമിനിക്കൻ റിപ്പബ്ലിക്ക് സന്ദർശിക്കാനും  പുണ്ട കാനായിലെ ഫൈവ് സ്റ്റാർ ഹോട്ടലായ  ബാർസലോ ബാവരോ പാലസ് റിസോർട്ടിൽ താമസിക്കാനും കിട്ടുന്ന അപൂർവ അവസരമാണിത്. മികച്ച താമസ  സൗകര്യങ്ങൾ, സദാ സമയം  ഭക്ഷണവും ഡ്രിങ്ക്‌സും എല്ലാം അടങ്ങിയതാണ് രജിസ്‌ട്രേഷൻ. അവക്കൊന്നും ചെലവില്ല.

ഡോൾഫിനുകൾ ഉള്ള 12 സ്വിമ്മിംഗ് പൂളുകൾ, കസിനോ, ലോകമെമ്പാടുമുള്ള  ഭക്ഷണങ്ങൾ നൽകുന്ന 11 ഭക്ഷണ ശാലകൾ, സ്പിരിറ്റുകളും വൈനും ഡൊമിനിക്കൻ റമ്മും നൽകുന്ന 7 വ്യത്യസ്ത സ്വിമ്മിംഗ് പൂളുകൾ എന്നിവയൊക്കെ പ്രത്യേകതയാണ്. ഒന്നിനും പ്രത്യേക ചെലവില്ല.

ശുദ്ധമായ വെള്ള മണൽ നിറഞ്ഞ കടൽത്തീരമാണ് മറ്റൊരാകർഷണം. ഇവിടെ കടലിനു അധികം ആഴമില്ല.

റിസോർട്ടിൽ  അവരുടേതായ ദൈനംദിന നാടകങ്ങളും കോമഡി ഷോകളും ഉണ്ട്. എല്ലാം കൊണ്ടും ആഹ്ലാദകരമായ അനുഭവമായിരിക്കും കൺവൻഷൻ എന്നതിൽ സംശയമില്ല.

FOMAA വഴി രജിസ്റ്റർ ചെയ്യുന്നവർക്ക് 3 ദിവസം മുമ്പു വരികയോ  3 ദിവസം  കഴിഞ്ഞു പോകുകയോ ആവാം. ഇതിനു പ്രത്യേക തുക നൽകണം.  

രജിസ്റ്റർ ചെയ്യാൻ https://fomaaconvention2024.com/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.