ചെന്നൈ/സാൻ ഫ്രാൻസിസ്‌കോ: കലിഫോർണിയയിൽ കാർ മരത്തിൽ ഇടിച്ചു ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ യുഎസിലേക്ക്. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്.
സൗത്ത് ബേ ടെക്ക് കമ്പനി ഉദ്യോഗസ്ഥനായ പത്തനംതിട്ട കൊടുമൺ ചെറുകര തരുൺ ജോർജ് (42) ഭാര്യ റിൻസി (41) മക്കളായ റോവാൻ (13) ആരോൺ (8) എന്നിവരാണ് ബുധനാഴ്ച രാത്രി അലമേഡ കൗണ്ടിയിലെ പ്ലസന്റൺ നഗരത്തിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. കോട്ടയം നാലുകുന്ന് ഇലഞ്ഞിക്കൽ വിളയിൽ കുടുംബാംഗമാണ് റിൻസി.
സുഹൃത്തിൻറെ വീട്ടിൽ പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ച ശേഷം മരത്തിൽ ഇടിക്കുകയായിരുന്നു എന്ന് സാക്ഷികൾ പറഞ്ഞു. അപകടത്തിന് പിന്നാലെ ഇലക്ട്രിക് കാർ കത്തി നശിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു
മാർത്തോമാ സഭയുടെ ചെന്നൈ ബാംഗ്ലൂർ ഭദ്രാസന അധ്യക്ഷൻ മാത്യൂസ് മാർ മക്കാരിയോസ് ചെന്നൈയിലെ ഭവനത്തിൽ എത്തി പ്രാർത്ഥന നടത്തി