PRAVASI

ആർ. സുഗതന് ആശ്വാസം! കാപ്പ കേസ് റദ്ദാക്കി

Blog Image

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി. കൗൺസിലർ ആർ. സുഗതനെതിരെ ജില്ലാ കളക്ടർ ചുമത്തിയ കാപ്പ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കാപ്പ തടവ് ചോദ്യം ചെയ്ത് സുഗതന്റെ ഭാര്യ സമർപ്പിച്ച ഹർജി കോടതി അംഗീകരിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവോടെ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ആർ. സുഗതന് മോചിതനാകാൻ വഴിയൊരുങ്ങി.

വട്ടിയൂർക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ. സുഗതൻ. 2019-ലെ നരഹത്യശ്രമ കേസ്, 2023-ലെ വീട് അടിച്ചു തകർത്ത കേസ്, 2025-ലെ ബിസിനസ് തർക്കവുമായി ബന്ധപ്പെട്ട ആക്രമണ കേസ്, സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അദ്ദേഹം. കൂടാതെ, അന്നത്തെ എം.എൽ.എ.യായ വി.കെ. പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി ഉദ്ഘാടനം തടസ്സപ്പെടുത്തിയ കേസിലും (2026 ഫെബ്രുവരി) അദ്ദേഹം പ്രതിയാണ്. ഇത്രയധികം കേസുകൾ നിലനിൽക്കെയാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. അദ്ദേഹത്തെ വാഴോട്ടുകോണത്ത് സ്ഥാനാർത്ഥിയാക്കിയത്.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.