PRAVASI

അമ്മ അക്യുപങ്‌ചറിസ്റ്റ്, പ്രസവം വീട്ടിൽ; ഒരുവയസുകാരൻ്റെ മരണത്തിനു പിന്നിൽ അന്ധവിശ്വാസമോ?

Blog Image

മലപ്പുറം കാടാമ്പുഴ പാങ്ങിൽ ഒരു വയസുകാരന്റെ മരണത്തിൽ കേസെടുത്ത് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് കാടാമ്പുഴ പൊലീസ് കേസ് എടുത്തത്. ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാനുള്ള തീരുമാനത്തിലാണ് പൊലീസ്. അശാസ്ത്രീയ ചികിത്സാരീതിയെ പ്രോത്സാഹിപ്പിക്കുന്ന ഹറീറ – നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാൻ മരിച്ചത്. ചികിത്സ ലഭിക്കാതെയാണ് ഒരു വയസുകാരൻ മരിച്ചതെന്ന പൊതു പ്രവർത്തകന്റെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്

ഇന്നലെയാണ് ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകൻ ഒരു വയസുകാരൻ എസൻ എർഹാൻ മരിച്ചത്. ഇന്ന് രാവിലെയാണ് ഖബറടക്കം നടത്തിയത്. പിന്നാലെയാണ് മതിയായ ചികിത്സ ലഭിക്കാതെയാണ് കുഞ്ഞ് മരിച്ചതതെന്ന് ഡിഎംഒക്ക്‌ പരാതി ലഭിക്കുന്നത്. തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തി പരിശോധന നടത്തി. മുലപ്പാൽ നൽകുന്നതിനിടെ കുഞ്ഞ് മരിച്ചു എന്നാണ് കുടുംബം പറയുന്നത്.

അതേസമയം കുഞ്ഞിന്റെ അമ്മ അശാസ്ത്രീയ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നവർ ആണെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. അക്യുപങ്ചറിസ്റ്റായ കുട്ടിയുടെ അമ്മ ഹിറാ ഹരിറ അശാസ്ത്രീയ ചികിത്സാരീതികൾ സോഷ്യൽ മീഡിയ വഴി പതിവായി പ്രചരിപ്പിച്ചിരുന്നു. പ്രസവശേഷം യാതൊരു പ്രതിരോധ കുത്തിവെപ്പുകളും കുട്ടിക്ക് നൽകിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കുട്ടിക്ക് ചികിത്സ നൽകാത്തത് അന്ധവിശ്വാസങ്ങൾ കാരണമാണെന്നും ചർച്ചകൾ ഉയരുന്നുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.