PRAVASI

സൂര്യ കൃഷ്ണമൂർ‌ത്തി അന്തരിച്ചു

Blog Image

കലാ സംഘാടകനും നാടക രചയിതാവും ആസ്വാദകനും ഉപാസകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്ത് ചികിത്സയിലിരിക്കവെയാണ് അന്ത്യം. കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനും സംഗീത നാടക അക്കാദമി മുൻ അധ്യക്ഷനുമാണ്.
പാരമ്പര്യത്തിന്റെ മിഴിവുകൾ നഷ്ടപ്പെടുത്താതെ ശബ്ദവും വെളിച്ചവും കൊണ്ടു കാവ്യാത്മകമാകുന്ന അരങ്ങ് ആകർഷകമാക്കുന്നതിൽ അദ്ദേഹം മികവു പ്രകടിപ്പിക്കുന്നു. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ്. ദീർഘകാലം ഐ എസ് ആർ ഒ ഉദ്യോഗസ്ഥനായിരുന്നു. സീനിയർ സയന്റിസ്റ് ആയാണ് വിരമിച്ചത്.
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. രചനയും സംവിധാനവും നിർവഹിച്ച 'മേൽവിലാസം' എന്ന നാടകം നാനൂറിലേറെ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. മേൽവിലാസം പിന്നീട് ചലച്ചിത്രമായപ്പോൾ തിരക്കഥ രചിച്ചതും സൂര്യ കൃഷ്ണമൂർത്തി തന്നെയാണ്. ഇരുപതിൽപ്പരം രംഗാവതരണങ്ങളുടെ ശിൽപിയായിരുന്നു. മേൽവിലാസം, എന്റെ രക്ഷകൻ, ചായക്കടക്കഥകൾ (ആറ് നാടകങ്ങൾ അടങ്ങിയ പരമ്പര) എന്നിവയാണ് അദ്ദേഹം രചിച്ച മറ്റ് നാടകങ്ങൾ. ഇതിൽ  ചായക്കടക്കഥകൾ ദൂരദർശനുവേണ്ടി ടെലിഫിലിമുകളാക്കി സംവിധാനം ചെയ്തിട്ടുമുണ്ട് അദ്ദേഹം.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.