PRAVASI

റിമു, റിമി, റിമി ടോമി

Blog Image

 പാലാ സെന്റ് മേരിസ്‌ സ്കൂളിൽ പഠിക്കുമ്പോൾ പതിനഞ്ചു വയസുകാരിയായ ഒരു കൊച്ചു സുന്ദരി പാട്ടും നൃത്തവും മോണോ ആക്റ്റും മിമിക്രിയും അവതരിപ്പിച്ചു സ്കൂൾ ആനിവേഴ്സറികളിൽ നിറയെ സമ്മാനങ്ങളും കയ്യടികളും നേടി അദ്ധ്യാപകരുടെയും സ്കൂളിലെ വിദ്യാർത്ഥികളുടെയും പ്രിയങ്കരി ആയി മാറി 
.                           ആ മിടുക്കിയെ പിതാവ് ടോമി അക്കാലത്തു കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഗാനമേള ട്രൂപ് ആയ മുവാറ്റുപുഴ ഏഞ്ചൽ വോയിസ്സിൽ സ്കൂൾ അവധി കാലത്ത് പാർട്ട്‌ ടൈം ഗായികയാക്കി ചേർത്തു. ആ മിടുക്കി കുസൃതി കൊച്ചു സുന്ദരി ആണ്‌ പിൽകാലത്തു സിനിമ പിന്നണി ഗാന രംഗത്തും സ്റ്റേജ് ഷോ കളിലും ഗാനമേളകളിലും ഷോ അങ്കറിങ്കിലും ചാനൽ ഷോ കളിലും കേരളത്തിൽ പുതിയ തരംഗമായി മലയാളത്തിന്റെ പ്രിയങ്കരി ആയി മാറിയ കൂട്ടുകാർ റിമു എന്നും വീട്ടുകാരും നാട്ടുകാരും റിമി എന്നും സ്നേഹത്തോടെ വിളിയ്ക്കുന്ന റിമി ടോമി 
.                              രണ്ടായിരത്തിന്റെ തുടക്കത്തിൽ കേരളത്തിൽ ചാനലുകൾ പിച്ചവയ്ക്കുന്ന സമയത്തു അന്നും ഇന്നും മിമിക്രിയുടെയും സ്റ്റേജ് ഷോകളുടെയും കുലപതി ആയ പ്രശസ്ത സംവിധായകൻ നദിർഷായോടൊപ്പം കൈരളി ചാനലിൽ ടും ടും ടും പീ പി പി എന്ന പ്രോഗ്രാം അവതരിപ്പിച്ചു കൊണ്ടായിരുന്നു റിമിയുടെ ടെലിവിഷൻ അരങ്ങേറ്റം 
.                          രണ്ടായിരത്തി രണ്ടിൽ സൂപ്പർ സംവിധായകൻ ലാൽ ജോസ് സംവിധാനം ചെയ്തു ജനപ്രിയ നായകൻ ദിലീപും കാവ്യാ മാധവനും നായിക നായകൻമാരായി അഭിനയിച്ചു ബോക്സ് ഓഫീസ് ഹിറ്റും കടന്നു പോയ മീശ മാധവൻ എന്ന ചിത്രത്തിൽ ഒരു ഫാസ്റ്റ് നമ്പർ പാടുവാൻ അവസരം ലഭിച്ച റിമി ആ അവസരം വളരെ നന്നായി ഉപയോഗിച്ചു. ദിലീപും ചിത്രത്തിലെ സഹ നായിക ജ്യോതിർമയിയും വാശിച്ചു നൃത്ത ചുവടുകൾ വച്ച ചിങ്ങ മാസം വന്നു ചേർന്നാൽ എന്ന ഗാനം സിനിമയെക്കാൾ സൂപ്പർ സൂപ്പർ ഹിറ്റായപ്പോൾ റിമിയെ തേടി അവസരങ്ങളുടെ ഒഴുക്കായിരുന്നു 
.                      നാഷണൽ അവാർഡ് ജേതാക്കളായ കെ എസ് ചിത്രയും എസ് ജാനകിയും സുജാതയും വാണി ജയറാമും മലയാള സിനിമ പിന്നണി ഗാനരംഗത്തു കുലപതികൾ ആയി തുടരുന്ന സമയത്തു ഈ മേഖലയിൽ എത്തിയ റിമിയ്ക്കു തുടക്കത്തിൽ അവിടെ ഒരു സ്‌പേസ് ഉണ്ടാക്കി എടുക്കുക എളുപ്പമായിരുന്നില്ല 
.                        പിന്നണി ഗാനരംഗത്തു തന്റേതായ ഒരു മേൽവിലാസം ഉണ്ടാക്കി എടുത്ത റിമി താമസിയാതെ ഗാനമേള ട്രൂപ് ഉണ്ടാക്കി കേരളത്തിൽ അങ്ങോളം ഇങ്ങോളം പരിപാടികൾ അവതരിപ്പിച്ചു ആരാധകരെ വളർത്തി എടുത്തു 
.                              രണ്ടായിരത്തി എട്ടിൽ ബിസിനസ്സുകാരനും കാർ കമ്പകാരനും കാർ ചെയ്‌സറുമായ തൃശൂർ കാരൻ റോയ്സ്നെ വിവാഹം ചെയ്ത റിമി താമസിയാതെ തന്റെ പ്രൊഫഷാനു കൂടുതൽ സൗകര്യത്തിന് വേണ്ടി പാലായിൽ നിന്നും എറണാകുളതേയ്ക്കു താമസം മാറി 
.                        പിന്നീട് ഗാനമേളയിൽ മാത്രം ഒതുങ്ങാതെ വിദേശത്തെ സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യം ആയ റിമിയുടെ പേരിൽ അമേരിക്കയിലും യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും റിമി ടോമി ഷോകൾ ക്കു വൻ ഡിമാൻഡ് ആയി തുടങ്ങി 
.                            ഇതിനിടയിൽ കേരളത്തിലെ വിവിധ ടെലിവിഷൻ ചാനലുകളിൽ ജഡ്ജായും അങ്കർ ആയും ഗസ്റ്റ്‌ ആയും തന്റെ പ്രതിഭ തെളിയിച്ച റിമിയുടെ മഴവിൽ മനോരമ ചാനലിലെ ഒന്നും ഒന്നും മൂന്നു എന്ന പ്രോഗ്രാം ഏതാണ്ട് അഞ്ചു വർഷത്തിൽ അധികം അവതരിപ്പിച്ചു ലോകം എമ്പാടുമുള്ള മലയാളികളുടെ സ്വീകരണമുറിയിൽ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ എത്തിയതോടെ റിമി വീട്ടമ്മ മാരുടെ പ്രിയപ്പെട്ട ഓമന ആയി മാറി 
.                           രണ്ടായിരത്തി പതിനാലിൽ പിതാവ് ടോമിയുടെ അകാലത്തിൽ ഉള്ള മരണം റിമിയെ തെല്ലോന്ന് തളർത്തിയെങ്കിലും കുടുംബത്തിന്റെ കട്ട സപ്പോർട്ടിൽ റിമി സടകുടഞ്ഞു എണീറ്റു തന്റെ തേരോട്ടം തുടർന്നു 
.                           രണ്ടായിരത്തി പതിനഞ്ചിൽ ജയറാം നായകൻ ആയ തിങ്കൾ മുതൽ വെള്ളി വരെ എന്ന കോമഡി ചിത്രത്തിൽ ജയറാമിന്റെ നായികയായി അഭിനയിച്ചുകൊണ്ട് അഭിനയതിലും താൻ മിടുക്കി ആണെന്ന് റിമി തെളിയിച്ചു 
.                         അതേ വർഷം ദുബായിൽ നടന്ന ഏഷ്യാനെറ്റ്‌ ഫിലിം അവാർഡ് നൈറ്റിൽ മുഖ്യ അതിഥി ആയി പങ്കെടുത്ത ബോളിവുഡ് സൂപ്പർ സ്റ്റാർ കിങ് ഖാൻ ഷാരുഖ്ജി സ്റ്റേജിൽ കുച്ചു കുച്ചു ഹോത്ത ഹായ് എന്ന പ്രണയ ഗാനം പാടിയ റിമിയെ എടുത്തു ഉയർത്തിയത് അക്കാലത്തു വൻ വാർത്ത ആയിരുന്നു 
.                           രണ്ടായിരത്തി പത്തൊൻപതിൽ റോയിസ്മായുള്ള വിവാഹ ബന്ധം അവസാനിച്ചപ്പോൾ മുതൽ റിമി കൂടുതൽ ശ്രെദ്ധ കേന്ദ്രീകരിച്ചത് ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ആയിരുന്നു 
.                            കോവിഡ് കാലത്ത് ലോകം മുഴുവൻ നിശബ്ദത്തയിൽ ആയി പൊതു പരിപാടികൾക്കു വിലക്കു വന്നപ്പോഴും റിമി വെറുതെ ഇരുന്നില്ല തന്റെ യുട്യൂബ് ചാനലിൽ സജീവം ആയി തന്റെ യാത്രകളെ പറ്റിയും യാത്രകളിലെ അനുഭവങ്ങളെ പറ്റിയും ന്യൂയോർക്കിലെയും ലോസ്ഏഞ്ചൽസിലെയും ലണ്ടനിലെയും ഡബ്ലിനിലെയും മെൽബണിലെയും ദുബായിലെയും സെവൻ സ്റ്റാർ റെസ്റ്റോറന്റുകളിൽ നിന്നും കഴിച്ച വിവിധ രാജ്യങ്ങളുടെ രുചികൾ ആരാധകർക്കു ഉണ്ടാക്കി കാണിച്ചു കൊടുത്തപ്പോഴും പണ്ടു ചെറുപ്പത്തിൽ പാലായിലെ താമസ കാലത്ത് അമ്മ റാണി പാലാ മാർക്കറ്റിൽ നിന്നും വാങ്ങി തേങ്ങാ അരച്ചു ചേർത്ത് താളിച്ച നാടൻ പച്ചക്കപ്പ വേവിച്ചതും മീനച്ചിൽ ആറ്റിൽ നിന്നും പിടിച്ചു കുടംപുളി ഇട്ടു വറ്റിച്ച വരാൽ കറിയും ഉണ്ടാക്കി കൊടുത്തത് ആരാധകരോട് പറയാനും റിമി മടി കാണിച്ചില്ല 
 .                      കഴിഞ്ഞ ഏതാനും വർഷങ്ങൾ ആയി ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ഏറ്റവും ശ്രെദ്ധ നേടിയ ഫ്ലവർസ് ചാനലിലെ സ്റ്റാർ മാജിക്കിൽ ഇപ്പോഴുള്ള ന്യൂജൻ മാദക സിനിമ താരങ്ങൾ ഡാൻസും പാട്ടും ആയി അരങ്ങു തകർത്തപ്പോഴും കൃത്യമായ വ്യായാമവും ഭക്ഷണ ക്രമവുമായി കൂടുതൽ സുന്ദരി ആയ റിമി ആ ഷോയിൽ ഗസ്റ്റ്‌ ആയി വന്നു ഒരു ചിങ്ങമാസം പാടി അതിനൊപ്പിച്ചു ചുവടുകൾ വയ്ക്കുമ്പോൾ അവരിൽ ഒരാളോ അല്പം കൂടുതലോ ആണെന്ന് തോന്നും 

സുനിൽ വല്ലാത്തറ ഫ്ളോറിഡ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.