PRAVASI

റോക്ക്ലാൻഡ് ക്നാനായ കമ്മ്യൂണിറ്റി സെന്റർ സിൽവർ ജൂബിലീ നിറവിൽ

Blog Image

റോക്ക്ലാൻഡ് ക്നാനായ കമ്മ്യൂണിറ്റി സെന്ററിന്റെ സിൽവർ ജൂബിലി ആഘോഷം ഈ വരുന്ന ഒക്ടോബർ 17, ശനിയാഴ്ച, IKCCയുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കുകയാണ്.

2026 IKCCയെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു ജൂബിലി വർഷമാണ്. നോർത്ത് അമേരിക്കയിലെ ആദ്യത്തെ ക്നാനായ അസോസിയേഷനായ IKCC, 1976-ൽ ആരംഭിച്ച സംഘടനയാണ്. ഈ വർഷം ഏപ്രിൽ 18-ന് IKCCയുടെ 50-ാം വാർഷികമായ ഗോൾഡൻ ജൂബിലി വളരെ മനോഹരമായി ആഘോഷിക്കുവാൻ നമുക്ക് കഴിഞ്ഞു.

ഇപ്പോഴിതാ, 2001-ൽ സ്വന്തമാക്കിയ റോക്ക്ലാൻഡ് ക്നാനായ കമ്മ്യൂണിറ്റി സെന്ററിന്റെ 25-ാം വാർഷികവും 2026-ൽ ആഘോഷിക്കുകയാണ്.

നമ്മുടെ ക്നാനായ സമൂഹത്തിന്റെ വളർച്ചയിൽ വളരെ വലിയ സംഭാവനകൾ നൽകിയ ഒരു സ്ഥാപനമാണ് റോക്ക്ലാൻഡ് സെന്റർ. കലാ, സാംസ്കാരിക, സാമൂഹിക, സാമുദായിക മേഖലകളിൽ എണ്ണമറ്റ പ്രവർത്തനങ്ങൾക്കും കൂട്ടായ്മകൾക്കും ഈ സെന്റർ വേദിയായിട്ടുണ്ട്.

ഈ അഭിമാനകരമായ അവസരത്തിൽ, റോക്ക്ലാൻഡ് കമ്മ്യൂണിറ്റി സെന്ററിന്റെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ മുൻകാല ബിൽഡിംഗ് ഭാരവാഹികളെയും, ഈ സെന്റർ സ്വന്തമാക്കുന്നതിനായി സാമ്പത്തികമായും മറ്റ് രീതികളിലും സഹായിച്ച എല്ലാവരെയും, അതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ വ്യക്തികളെയും നന്ദിയോടെയും കടപ്പാടോടെയും സ്മരിക്കുന്നു.

ഒക്ടോബർ 17-ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ ആരംഭിക്കുന്ന ഈ പ്രത്യേക ആഘോഷ പരിപാടികളിലേക്ക് എല്ലാ സമുദായ സ്നേഹികളെയും കുടുംബസമേതം സാദരം ക്ഷണിക്കുന്നു.

നമ്മുടെ പ്രിയപ്പെട്ട റോക്ക്ലാൻഡ് ക്നാനായ കമ്മ്യൂണിറ്റി സെന്ററിന്റെ 25 വർഷത്തെ അഭിമാനകരമായ യാത്ര ഒരുമിച്ച് ആഘോഷിക്കാനും, ഈ ആഘോഷം ഒരു വൻവിജയമാക്കാനും എല്ലാവരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.

എല്ലാവരെയും ഒക്ടോബർ 17-ന് റോക്ക്ലാൻഡ് സെന്ററിൽ കാണാം

സ്നേഹപൂർവ്വം,
Stephen Kidarathil
President, IKCC New York

  സ്റ്റീഫൻ കിടാരത്തിൽ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.