ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം മെയ് 3 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.
(Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990
Meeting ID: 814 7525 9178)
മലയാളത്തിൽ ഏറ്റവുമധികം ജനപ്രീതിനേടിയ കഥാകാവ്യമായിരിക്കാം
ഇടശ്ശേരിയുടെ പൂതപ്പാട്ട്. 1963-ൽ എഴുതി എഴുപതുകൊല്ലംകൊണ്ട് വ്യാപകമായ പ്രചാരംനേടിയ ഈ കവിത സംഗീതാവിഷ്കാരങ്ങളായും നൃത്താവിഷ്കാരങ്ങളായും നാടകമായും പരിചയിച്ചിട്ടില്ലാത്ത മലയാളികൾ കുറയും. ഈ കൃതിയുടെ പ്രമേയപരവും ആഖ്യാനപരവുമായ സവിശേഷതകളെക്കുറിച്ചും ഇടശ്ശേരിയുടെ മറ്റു കവിതകളുമായി ഇതിനുള്ള ബന്ധത്തെക്കുറിച്ചും ആലോചിക്കാൻ ഒരു അവസരമാക്കാം ഈ ചർച്ച.
ചർച്ച നയിക്കുന്നത് തിരുവല്ല സ്വദേശിയായ രാജേഷ് ആർ. വർമ്മയാണ്. ഇപ്പോൾ ഒറിഗണിലുള്ള പോർട്ട്ലൻഡിൽ ജീവിക്കുന്നു. കാമകൂടോപനിഷത്ത് എന്ന കഥാസമാഹാരവും (ഡി സി ബുക്സ്) ചുവന്ന ബാഡ്ജ് എന്ന നോവലും (ചിന്ത പബ്ലിഷേഴ്സ്) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചുവന്ന ബാഡ്ജ് ഫൊക്കാനാ നോവൽ പുരസ്കാരം നേടിയിട്ടുണ്ട്.
ഏപ്രിൽ മാസത്തിലെ സാഹിത്യവേദിയിൽ അഖിൽ പി ധർമ്മജൻ എഴുതിയ റാം c/o ആനന്ദി എന്ന നോവലിനെ ഷിജി അലക്സ് പരിചയപ്പെടുത്തി. നോവൽ ചർച്ച സാഹിത്യവേദി അംഗങ്ങൾ ഏറെ ആസ്വദിച്ചു.
എല്ലാ സാഹിത്യ സ്നേഹികളേയും മെയ് മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.
(പൂതപ്പാട്ട് വായിക്കാൻ കഴിഞ്ഞിട്ടില്ലാത്തവർ ചർച്ചയ്ക്കുമുമ്പ് യൂ റ്റ്യൂബിൽ ശ്രീ. വി. കെ. ശശിധരൻ്റെ ആലാപനം കേട്ടിട്ടുവന്നാൽ നന്നായിരിക്കും: https://youtu.be/RllpEYGp7r4?si=GdLUKlq23juKm-R3 )
കൂടുതൽ വിവരങ്ങൾക്ക്:
രാജേഷ് ആർ വർമ്മ 503 889 6448
പ്രസന്നൻ പിള്ള 630 935 2990
ജോൺ ഇലക്കാട് 773 282 4955