അമേരിക്കൻ മലയാളി മാധ്യമരംഗത്ത് അഭിമാനത്തോടെ നമുക്ക് ഓരോ മലയാളിക്കും ചൂണ്ടിക്കാണിക്കാവുന്ന മാധ്യമ പ്രതിഭയാണ് ഡോ. കൃഷ്ണ കിഷോർ. അദ്ദേഹത്തെ തേടി രണ്ട് പ്രഗത്ഭ പുരസ്കാരങ്ങൾ എത്തിയിരിക്കുന്നു. തിരുവനന്തപുരം സൈനിക് സ്കൂളിൻ്റെ മികച്ച പൂർവ്വ വിദ്യാർത്ഥിക്കുള്ള പുരസ്കാരവും, പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ മികച്ച പൂർവ്വ വിദ്യാർത്ഥിക്കുള്ള പുരസ്കാരവും ഡോ. കൃഷ്ണ കിഷോറിന് ലഭിക്കുമ്പോൾ നമുക്ക് അഭിമാനിക്കാം.
അമേരിക്കൻ മലയാളി മാധ്യമരംഗത്ത് അഭിമാനത്തോടെ നമുക്ക് ഓരോ മലയാളിക്കും ചൂണ്ടിക്കാണിക്കാവുന്ന മാധ്യമ പ്രതിഭയാണ് ഡോ. കൃഷ്ണ കിഷോർ. അദ്ദേഹത്തെ തേടി രണ്ട് പ്രഗത്ഭ പുരസ്കാരങ്ങൾ എത്തിയിരിക്കുന്നു. തിരുവനന്തപുരം സൈനിക് സ്കൂളിൻ്റെ മികച്ച പൂർവ്വ വിദ്യാർത്ഥിക്കുള്ള പുരസ്കാരവും, പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ മികച്ച പൂർവ്വ വിദ്യാർത്ഥിക്കുള്ള പുരസ്കാരവും ഡോ. കൃഷ്ണ കിഷോറിന് ലഭിക്കുമ്പോൾ നമുക്ക് അഭിമാനിക്കാം. കാരണം അദ്ദേഹത്തിൻ്റെ അക്കാദമിക മികവിന് ലഭിക്കുന്ന വലിയ അംഗീകാരം കൂടിയാണിത് . തിരുവനന്തപുരം കഴക്കൂട്ടം സൈനിക് സ്കൂളിലെ ഫ്ലൈയിംഗ് ഓഫീസർ ആയിരുന്ന എം.പി അനിൽകുമാറിൻ്റെ പേരിൽ ഏർപ്പെടുത്തിയ മെമ്മോറിയൽ അവാർഡ് 2024 ജൂലൈ 20 ന് സൈനിക് സ്കൂളിൽ വെച്ച് നൽകും. പെൻസിൽവാനിയ യൂണിവേഴ്സിറ്റിയുടെ പുരസ്കാരം സെപ്റ്റംബർ 8 നും നൽകും.എഴുത്തുകാരനും, കോഴിക്കോട്ട് വലിയ ശിഷ്യ സമ്പത്തുള്ള അധ്യാപകനുമായിരുന്ന പരേതനായ സി.പ്രഭാകരന്റെയും,കെ.സി ഭാരതിയുടെയും മകനായി ജനിച്ച കൃഷ്ണ കിഷോർ ആകാശവാണിയുടെ മടിത്തട്ടിൽ നിന്നാണ് തന്റെ മാധ്യമപ്രവർത്തനം ആരംഭിച്ചത്. കുട്ടിക്കാലം മുതൽക്കേ വായനപ്രിയനായിരുന്ന കൃഷ്ണകിഷോർ വാർത്തകളെയും മാധ്യമപ്രവർത്തനങ്ങളെയും അങ്ങേയറ്റം തന്റെ ഹൃദയത്തിൽ കൊണ്ടുനടന്നിരുന്നു. ന്യൂസ് റീഡറായിട്ടായിരുന്നു കോഴിക്കോട് ആകാശവാണിയിൽ അദ്ദേഹം പ്രവർത്തനം ആരംഭിച്ചത്. അമേരിക്കയിലേക്ക് ചേക്കേറിയപ്പോൾ
60 ബില്ല്യൻ ഡോളർ വാർഷിക വരുമാനമുള്ള, 150 രാജ്യങ്ങളിൽ 3 ലക്ഷം ജീവനക്കാരുമായി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും
വലിയ ഓഡിറ്റ്, കൺസൾട്ടിങ് സ്ഥാപനമായ പ്രൈസ് വാട്ടർ ഹൌസ് കൂപ്പേഴ്സിന്റെ ന്യൂ യോർക്ക് ആസ്ഥാനത്ത്
സീനിയർ ഡയറക്ടറായി ഇപ്പോൾ പ്രവർത്തിക്കുന്ന ഡോ.കൃഷ്ണ കിഷോറിന് മെർജേഴ്സ് ആൻഡ് അക്വിസിഷൻസ് മേഖലയിലാണ് വൈദഗ്ധ്യം. തിരക്കേറിയ കോർപ്പറേറ്റ് ചുമതലകൾക്കിടയിലാണ് മികവുറ്റ മാധ്യമപ്രവർത്തനം നടത്തുന്നു എന്നതാണ് ഡോ: കൃഷ്ണ കിഷോറിനെ എല്ലാവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. അർപ്പണബോധം, കഠിനാധ്വാനം, മികവ് മുഖമുദ്രയാക്കിയുള്ള പ്രവർത്തനം.ഈ മികവ് തന്നെയാണ് ഡോ: കൃഷ്ണ കിഷോറിനെ ന്യൂ ജേഴ്സി ഗവർണർ ഫിൽ മർഫി രൂപീകരിച്ച പുതിയ ന്യൂ ജേഴ്സി- ഇന്ത്യ കമ്മീഷനിൽ കമ്മീഷണറായി നിയമിക്കാൻ ഗവർണറെ പ്രേരിപ്പിച്ചത്.
ഡോ. കൃഷ്ണ കിഷോർ ഇപ്പോൾ അമേരിക്കയിലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ചീഫ് കറസ്‌പോണ്ടന്റാണ്.ആയിരത്തിലധികം ടിവി എപ്പിസോഡുകൾ അവതാരകനായി എന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തം .പതിനഞ്ചു വർഷമായി അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾ മുതൽ ആയിരക്കണക്കിന് റിപ്പോർട്ടുകളടക്കം ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ച ഡോ.കൃഷ്ണ കിഷോറിനു മാധ്യമ രംഗത്തെ മികവിന് ഇരുപതിലധികം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് . യു.എൻ അക്രഡിറ്റേഷൻ ,അമേരിക്കൻ ഗവണ്മെന്റ് അക്രഡിറ്റേഷൻ കൈവശമുള്ള മാധ്യമപ്രവർത്തകൻ കൂടിയാണ് അദ്ദേഹം. 2003 ൽ തുടങ്ങിയ യു.എസ്.വീക്കിലി റൗണ്ടപ്പിലെ പ്രകടനത്തിലൂടെ മികച്ച വാർത്താവതാരകനുള്ള പുരസ്‌കാരവും അദ്ദേഹം ഏറ്റു വാങ്ങിയിട്ടുണ്ട്.അമേരിക്കയിൽ പ്രധാന വാർത്താ സംഭവങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനായി ആയിരത്തിലധികം റിപ്പോർട്ടുകൾ അദ്ദേഹം നൽകിയിട്ടുണ്ട് ധാരാളം പ്രമുഖരെ അഭിമുഖം നടത്തിയ ഡോ.കൃഷ്ണ കിഷോറിന്റെ ലിസ്റ്റിൽ സീനിയർ അമേരിക്കൻ രാഷ്ട്രീയ നേതാക്കളും , സ്പോർട്സ് ലെജൻഡ്സ് ആയ ബ്രയാൻ ലാറ , റിക്കി പോണ്ടിങ് എന്നിവരെല്ലാമുണ്ട്. യുഎസ് ഇലക്ഷനുകളും ഒബാമ, ട്രമ്പ്, ബൈഡൻ , എന്നിവരുടെ സ്ഥാനാരോഹണവും,ഏറ്റവും പ്രധാനപ്പെട്ട അമേരിക്കയിലെ പരിപാടികളും റിപ്പോർട്ട് ചെയ്യാൻ ഡോ.കൃഷ്ണ കിഷോറിനു ഭാഗ്യം ലഭിച്ചിട്ടുണ്ട്.മലയാളി പ്രേക്ഷകർ ഇന്ന് അമേരിക്കയെ അറിയുന്നതും കാണുന്നതും കൃഷ്ണ കിഷോറിലൂടെയാണ്. രാവിലത്തെ ആദ്യ ബുള്ളറ്റിൻ മുതൽ നമസ്‌തെ കേരളം പരിപാടിയിലെ തത്സമയ റിപ്പോർട്ടുകളടക്കം സുപ്രധാന അമേരിക്കൻ സംഭവങ്ങളുടെ സമഗ്രമായ സ്ഥിതി അദ്ദേഹം പ്രേക്ഷകർക്ക് നൽകുന്നു.
ഇത് മാധ്യമപ്രവർത്തനത്തിന്റെ യഥാർത്ഥ വഴിയേ സഞ്ചരിച്ച ഒരാളിന്റെ ജീവിതമാണ്.ഈ രണ്ട പുരസ്കാരങ്ങളും അദ്ദേഹത്തിന് കിട്ടിയ അർഹതയ്ക്കുള്ള അംഗീകാരവും .ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍റെ ഗ്ലോബല്‍ ഹെഡ് ഓഫ് എച്ച് ആര്‍ ആണ് ഭാര്യ വിദ്യ കിഷോർ. ബോസ്റ്റൺ കോളേജ് ലോ സ്കൂളിൽ നിയമ ( ഡോക്ടർ ഓഫ് ജൂറിസ്പ്രുഡൻസ്) വിദ്യാർത്ഥിയാണ് മകൾ സംഗീത.
ഡോ. കൃഷ്ണ കിഷോർ.