ഇങ്ങേരുടെ മൂന്നു സിനിമകളാണ് മനസ്സിൽ ഇപ്പോഴും തറഞ്ഞു നിൽക്കുന്നത്. ആവേശം, പൊന്മാൻ ആൻഡ് പൈങ്കിളി. ശരീരം മുഴുവൻ കഥാപാത്രമായി മാറുന്ന അപൂർവം അഭിനയശരീരങ്ങളെ സിനിമയിൽ ഉള്ളൂ, അവരുടെ ക്ലാസ്സിലെ ഏറ്റവും പുതിയ അഡ്മിഷനാണ്. കൊട്ടാരക്കര ശ്രീധരൻ നായരുടെയും കൊടിയേറ്റം ഗോപിയുടെയും മുരളിയുടെയും നെടുമുടി വേണുവിന്റെയും ഒക്കെ ക്ലാസ് റൂമിലേക്ക് കയറിവന്ന മൊതല് - സജിൻ ഗോപു.
ഏതൊരു ഭാവവും അനായാസം വഴങ്ങുന്ന മുഖം മാത്രമല്ല, മുഖത്തിനൊപ്പം പങ്കെടുക്കുന്ന അടിമുടി ശരീരം കൂടിയാണ് ഇയാൾ. ഏതു സീനിലേക്കു കടക്കുമ്പോഴും അയാൾ വരച്ച വരയിലേക്കു നമ്മൾ എത്തിച്ചേരുന്നു. അതിനപ്പുറത്തേക്ക് ആ കഥാപാത്രത്തെ സങ്കൽപ്പിക്കാൻ കഴിയാത്തവിധം അയാൾ നമ്മളെ അയാളിൽ തളച്ചിടുന്നു. അയാൾ ഉള്ള സീനുകളിൽ മറ്റെല്ലാവരും അപ്രസക്തരായിപ്പോകുന്ന ഒരുതരം സമന്വയം അയാളിൽ നിന്നും പ്രസരിക്കുന്നു. ഭാവവും ശബ്ദവും ശരീരവും കൃത്യമായ അനുപാതത്തിൽ കെട്ടിയാടുന്ന അരങ്ങിൽ അയാൾ മാത്രമാണ് കൂട്ടത്തിലെ ഒരേയൊരു നടൻ എന്നു അനുഭവിപ്പിക്കുന്നു.
അമ്പാൻ ഒരു അബദ്ധമായിരുന്നില്ല ഗയ്‌സ്, ഒരു അബദ്ധം മൂന്നുതവണ ആവർത്തിക്കില്ല, ഇയാൾ കളി തുടങ്ങിയിട്ടേയുള്ളൂ.
ഇനിയുള്ള കുറേ റൗണ്ട് ഇങ്ങേരുടെ ആയിരിക്കും.
ഷിബു ഗോപാലകൃഷ്ണൻ