PRAVASI

സർഗോത്സവം2026: കലയുടെ വിസ്മയക്കാഴ്ചകളുമായി ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷൻ(GCMA) ഏപ്രിൽ 11-ന് അരങ്ങേറും

Blog Image

ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷൻ (GCMA) സംഘടിപ്പിക്കുന്ന വിപുലമായ യുവജനോത്സവം 'സർഗോത്സവം 2026' ഏപ്രിൽ 11-ന് നടക്കും. 3 വയസ്സു മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്കായി വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഷിക്കാഗോയിലെയും പരിസരപ്രദേശങ്ങളിലെയും പ്രതിഭകളായ കുട്ടികൾക്കും യുവാക്കൾക്കും തങ്ങളുടെ കലാവൈഭവം പ്രകടിപ്പിക്കാനുള്ള മികച്ച വേദിയായി സർഗോത്സവം മാറും.
 മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഏപ്രിൽ 6-ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
വാദ്യോപകരണ വിഭാഗത്തിലെ മത്സരങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിലായിരിക്കും നടക്കുക. ഏപ്രിൽ 6, 7 തീയതികളിൽ വൈകുന്നേരം 6 മണിക്ക് ശേഷമാണ് ഈ സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്.
 ഏപ്രിൽ 11-ന് രാവിലെ 7 മണി മുതൽ ചെക്ക്-ഇൻ നടപടികൾ ആരംഭിക്കും. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ മത്സരാർത്ഥികൾ നേരത്തെ തന്നെ എത്തണമെന്ന് സംഘാടകർ അറിയിച്ചു.
കുട്ടികളുടെ പ്രായത്തിനനുസരിച്ച് നാല് പ്രധാന വിഭാഗങ്ങളായാണ് മത്സരങ്ങൾ നടക്കുന്നത്:
•    അണ്ടർ 5 (കിഡ്‌സ്): കഥ പറയൽ (Story Telling), സൂപ്പർ കിഡ് (Super Kid) മത്സരങ്ങൾ.
•    സബ് ജൂനിയർ: 1 മുതൽ 4 വരെ ഗ്രേഡ് വിദ്യാർത്ഥികൾ.
•    ജൂനിയർ: 5 മുതൽ 9 വരെ ഗ്രേഡ് വിദ്യാർത്ഥികൾ.
•    സീനിയർ: 9 മുതൽ 12 വരെ ഗ്രേഡ് വിദ്യാർത്ഥികൾ.
മത്സര ഇനങ്ങൾ
1. സംഗീതം (Vocal Music): ഇന്ത്യൻ ക്ലാസിക്കൽ (സോളോ), മലയാളം ലളിതഗാനം (സോളോ), സിനിമാ ഗാനങ്ങൾ (കരോക്കെയോടു കൂടിയും അല്ലാതെയും), ഇംഗ്ലീഷ് ഗാനങ്ങൾ (സോളോ), നാടൻ പാട്ടുകൾ/ലളിതഗാനങ്ങൾ (ഗ്രൂപ്പ്), സിനിമാ ഗാനങ്ങൾ (ഗ്രൂപ്പ്).
2. വാദ്യോപകരണങ്ങൾ (Instrumental - Online): വിൻഡ് (Wind), ഡ്രംസ് (Drums), സ്ട്രിംഗ് (String), കീബോർഡ് (Keyboard) എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി ഓൺലൈൻ വഴിയാണ് ഈ മത്സരങ്ങൾ നടക്കുക. ഏപ്രിൽ 6, 7 തീയതികളിൽ വൈകുന്നേരം 6 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. കൂടുതൽ മത്സരാർത്ഥികളുണ്ടെങ്കിൽ ഏപ്രിൽ 8-നും മത്സരങ്ങൾ തുടരുന്നതാണ്.
3. നൃത്തം (Dance):
•    സോളോ: ഭരതനാട്യം, മോഹിനിയാട്ടം, വെസ്റ്റേൺ ഡാൻസ്, ഫോക്ക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്.
•    ഗ്രൂപ്പ്: ഭരതനാട്യം, മാർഗ്ഗംകളി, വെസ്റ്റേൺ ഡാൻസ്, ഫോക്ക് ഡാൻസ്. (ശ്രദ്ധിക്കുക: വെസ്റ്റേൺ ഡാൻസ് വിഭാഗത്തിൽ ഇംഗ്ലീഷ് ഗാനങ്ങൾ മാത്രമേ അനുവദിക്കൂ)
4. പ്രസംഗം & രചന (Speech & Arts): മലയാളം, ഇംഗ്ലീഷ് പ്രസംഗമത്സരങ്ങൾ (Elocution), ഫാൻസി ഡ്രസ്സ്, പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ്.
5. സ്പോട്ട്ലൈറ്റ് ഇവന്റുകൾ (Spotlight Events): കാലിഗ്രാഫി (മികച്ച കൈയക്ഷരം), സ്പെല്ലിംഗ് ബീ (Spelling Bee), കൂടാതെ അമേരിക്കയിൽ മാത്രം വിദ്യാഭ്യാസം നേടിയ കുട്ടികൾക്കായി പ്രത്യേക 'മലയാളം വായനാ മത്സരം' എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
രജിസ്ട്രേഷൻ വിവരങ്ങൾ
ഏപ്രിൽ 6-ന് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഏപ്രിൽ 11-ന് രാവിലെ 7 മണിക്ക് ചെക്ക്-ഇൻ ആരംഭിക്കും. 50 അംഗ സംഘാടക സമിതി പരിപാടിയുടെ വിജയത്തിനായി അഹോരാത്രം പരിശ്രമിക്കുന്നു.
GCMA പ്രസിഡന്റ് ജിതേഷ് ചുങ്കത്തിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയും 50 അംഗ സംഘാടക സമിതിയുമാണ് പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്.
•    ഇവന്റ് കോർഡിനേറ്റർമാർ: ജിജു എബ്രഹാം, രഞ്ജിത്ത് ചെറുവള്ളി, സന്തോഷ് കാട്ടൂക്കാരൻ
•    ഐ.ടി കോർഡിനേറ്റർ: സുജിത്ത് കെനോത്ത്. അനീഷ് ആന്റോ
•    ജഡ്ജിംഗ് & ഓൺലൈൻ ഇവന്റ് കോർഡിനേറ്റർമാർ: റോഷ്നി ബിജു, അനുജ് ഗോപാൽ, സുബാഷ് ജോർജ്
സർഗോത്സവത്തിന്റെ സമാപന അവസരത്തിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി മുഖ്യ അഥിതി ആയിരിക്കും . ഫൊക്കാന വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് , ഫോമാ റീജിണൽ വൈസ് പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ , ഫൊക്കാന റീജിണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായർ  എന്നിവരും ഗ്രെയ്റ്റർ ചിക്കാഗോ  ഏരിയയിലെ വിവിധ സംഘടന , ക്ലബ്  നേതാക്കളും പങ്കെടുക്കുന്നതായിരിരിക്കും .
ഈ വിജ്ഞാന-കലാ സന്ധ്യയിലേക്ക് ഷിക്കാഗോയിലെ എല്ലാ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജിതേഷ് ചുങ്കത്തും ,സംഘാടക സമിതിയും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി സന്ദർശിക്കുക:  greatercma.org


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.