ന്യൂയോർക്ക്: ഹൂസ്റ്റണിൽ വച്ച് നടത്തപ്പെടുന്ന മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്നവർക്കായി മെഡിക്കൽ സെമിനാർ നടത്തപ്പെടുന്നു. നഴ്‌സ് പ്രാക്ടീഷണർമാർക്കും രജിസ്ട്രേഡ് നഴ്‌സുമാർക്കുമായി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് മെഡിക്കൽ ബ്രാഞ്ച് (യു.ടി.എം.ബി) ഹെൽത്ത് അംഗീകരിച്ച സി. ഇ ക്രെഡിറ്റുകൾ നേടുന്നതിന് ഈ അവസരം ഉപയോഗിക്കാം.
യുണൈറ്റഡ് സ്റ്റേറ്റ്സിലെയും, കാനഡയിലെയും മലയാളി പെന്തക്കോസ്ത് മെഡിക്കൽ പ്രൊഫഷണലുകൾക്ക് ലൈസൻസുകൾ നിലനിർത്തുന്നതിനായും, ഫെലോഷിപ്പിൻ്റെയും നെറ്റ്‌വർക്കിംഗിൻ്റെയും മികച്ച അപ്ഡേറ്റുകൾ നേടുവാനുമുള്ള അവസരവുമായിരിക്കും.
ജൂലൈ 4 മുതൽ 7 വരെ ഹൂസ്റ്റൺ ജോർജ് ആർ. ബ്രൗൺ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 39 മത് കോൺഫറൻസിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചു വരുന്നു. ഇതുവരെയും രജിസ്റ്റർ ചെയ്യുവാൻ സാധിക്കാത്തവർ എത്രയും വേഗം ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.