PRAVASI

ടാമ്പായില്‍ സീനിയര്‍ വെല്‍നസ് ചര്‍ച്ചാ യോഗം ചേരുന്നു

Blog Image

ടാമ്പാ: വര്‍ദ്ധിച്ചുവരുന്ന മലയാളി വയോജന സമൂഹത്തിന് ഫലപ്രദമായ എന്തെല്ലാം സേവനങ്ങള്‍ നല്കുവാന്‍ കഴിയുമെന്ന് ആലോചിക്കുന്നതിനായി, ടാമ്പാ ബേ നിവാസികളായ സാമൂഹിക പ്രവര്‍ത്തകരുടെ ഒരു ആലോചനായോഗം മെയ് നാലിന് മൂന്നു മണിക്ക് സെന്‍റ് ഗ്രീഗോറിയോസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലേറെയായി ടാമ്പായില്‍ കുടുംബസമേതം താമസിക്കുന്ന, സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള വയോജന പരിപാലനത്തില്‍ മുപ്പതു വര്‍ഷത്തോളം പ്രവര്‍ത്തന പരിചയമുള്ള റവ. ജോര്‍ജ് പൗലോസ് കോര്‍ എപ്പിസ്കോപ്പയാണ് ഈ സംരംഭത്തിന് നേതൃത്വം നല്കുന്നത്.
നമ്മുടെ സമൂഹത്തില്‍ അറുപത്തിയഞ്ചിനു മുകളിലുള്ളവരുടെ എണ്ണം ഏറിവരികയാണ്. അവരില്‍ പലരും ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണ്. ജീവിത സായാഹ്നത്തില്‍ ഒറ്റയ്ക്കു താമസിക്കേണ്ടി വരുന്നവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ അനവധിയാണ്. ഭക്ഷണം, യാത്ര, വൈദ്യസഹായം, സുരക്ഷ തുടങ്ങി അനവധി കാര്യങ്ങളില്‍ അവര്‍ക്ക് സഹായം വേണ്ടിവരും. അവരെ ചേര്‍ത്തുപിടിക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണെന്ന് പൗലോസ് അച്ചന്‍ അഭിപ്രായപ്പെട്ടു.
ടാമ്പായിലും സമീപപ്രദേശത്തുമുള്ള വിവിധ സാമുദായിക, സാംസ്കാരിക സംഘടനാ നേതാക്കന്മാര്‍ ഈ ആലോചനായോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇത്തരം ഒരു സംരംഭം ഫലപ്രാപ്തിയിലെത്തിക്കുവാന്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സഹകരണം ആവശ്യമാണ്. കഴിവുള്ളവരെല്ലാം തന്നെ ഈ മീറ്റിംഗില്‍ പങ്കെടുത്ത് അവരുടെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും നല്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Date: Saturday, May 4, 2024 @ 3.00 PM
Place: St. Gregorio’s Orthodox Church Hall
11407 Jefferson Road
Thonotosassa, FL 33592.
For information:
Very Rev. George Paulose Cor Episcopos 813 838 1756
Stephen Lukose 813 203 1088
T. Unnikrishnan 813 334 0123
Babu Devasia 931 628 7120
Titto John 813 408 3777
Blesson Mannil 727 481 9680
K.K.Abraham 813 690 4150
Ammini Cheriyan 813 947 9047
Raju Mylapra 201 657 0090

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.