PRAVASI

ഷാൻ റഹ്മാൻ മ്യൂസിക് ലൈവ് മെയ് 3 ന് ഡിട്രോയിറ്റിൽ

Blog Image

ഡിട്രോയിറ്റ്: മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനായ ഷാൻ റഹ്മാനും,  പ്രശസ്ത ചലച്ചിത്രപിന്നണി ഗായകരായ ഹരിശങ്കർ , മിഥുൻരാജ്, നിത്യ മാമൻ, സയനോര ഫിലിപ്പ്, നിരൻജ്  സുരേഷ് എന്നിവർ  ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ ഒരുക്കുന്ന മാസ്മരിക സംഗീതസായാഹ്നം, ഷാൻ റഹ്മാൻ മ്യൂസിക് ലൈവ് മെയ് മാസം മൂന്നാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് വെച്ച് വാറൻ വുഡ്‌സ് മിഡിൽ സ്കൂൾ ആഡിറ്റോറിയത്തിൽ  വച്ചു നടത്തപ്പെടുന്നു.

വസന്ത കാലത്തിന്റെ വരവ് ആനന്ദകരവും ആഘോഷവുമാക്കാൻ മിഷിഗണിലെ ഡിട്രോയിറ്റ് മലയാളി അസോസിയേഷനാണ് ഈ ഷോ മലയാളികൾക്കായി ഒരുക്കന്നത്. മെട്രോ ഡിട്രോയ്റ്റിലെ പ്രമുഖ റീയൽട്ടർ കമ്പനിയായ "The Paingol Group" ആണ് ഈ പ്രോഗ്രാമിന്റെ മുഖ്യ സ്പോൺസർ. മിഷിഗൺ മലയാളികളുടെ  പ്രിയപ്പെട്ട കാറ്ററിംഗ്, ഗ്രോസറി സ്ഥാപനമായ National Groceries ആണ് മറ്റൊരു പ്രധാന സ്പോൺസർ .

ഈ പ്രോഗ്രാമിൻറെ ആദ്യ ടിക്കറ്റ് കിക്കോഫ് ശനിയാഴ്ച വൈകിട്ട് ഡിഎംഎ പ്രസിഡൻറ് ബിജു ജോസഫ് , സെക്രട്ടറി നോബിൾ തോമസ്, ട്രഷറർ പ്രവീൺ നായർ, ജോയൻറ് സെക്രട്ടറി അശോക് ജോർഡൻ കൂടാതെ ഡി എം എ യുടെ മറ്റ് ഭാരവാഹികൾ , വിമൻസ് ഫോറം, യൂത്ത് ഫോറം എന്നിവരുടെ  സാന്നിധ്യത്തിൽ പ്ലാറ്റിനം സ്പോൺസർ ആയ ദി പൈങ്ങോൾ ഗ്രൂപ്പിൻറെ ഉടമ സുനിൽ പൈങ്ങോളിന് ടിക്കറ്റ് കൈമാറി. ഡയമണ്ട് സ്പോൺസർ ആയ നാഷണൽ ഗ്രോസറീസിന്റെ ഉടമ വി. ഐ. ചാണ്ടിക്ക്  ഷാൻ മ്യൂസിക്ക് ലൈവ് ഷോയുടെ ടിക്കറ്റ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സൺ സുദർശന കുറുപ്പിന്റെയും സെക്രട്ടറി സൈജൻ കണിയോടിക്കലിന്റെയും സാന്നിധ്യത്തിൽ കൈമാറി.

പ്രോഗാകുറിച്ച് വളരെ നല്ല പ്രതികരണമാണ് പൊതുജനങ്ങളുടെ അടുക്കൽ നിന്നും ലഭിക്കുന്നതെന്നും, ടിക്കറ്റ് മാർക്കറ്റിലിറങ്ങി രണ്ടു ദിവസത്തിനകം ഏർളിബേർഡ് വി ഐ പി ടിക്കറ്റുകൾ വിറ്റു തീർന്നു എന്നും മറ്റു ടിക്കറ്റുകൾ തീർന്നുകൊണ്ടിരിക്കുന്നതിനാൽ ഇനിയും ടിക്കറ്റുകൾ എടുക്കാത്തവർ എത്രയും പെട്ടന്ന് ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ഭാരവാഹികൾ അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.