പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ നടക്കുന്നത് ഷാഫി പറമ്പിലിന്റെ വണ്‍മാന്‍ ഷോയാണെന്ന പരാതിയില്‍ ഇടപെട്ട് കെപിസിസി. സ്വന്തം നിലയ്ക്കുളള പ്രചരണം മതിയാക്കാനാണ് ഷാഫിക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഡിസിസി നേതൃത്വവുമായി ആലോചിച്ച് കൂട്ടായ തീരുമാനത്തിലൂടെ മുന്നോട്ടു പോകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഷാഫി പറമ്പില്‍ സ്വന്തം നിലയില്‍ കാര്യങ്ങള്‍ തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുകയാണെന്നും ഡിസിസി നേതൃത്വത്തെ വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നുമാണ് കെപിസിസിക്ക് ലഭിച്ച പരാതി. തിരഞ്ഞടുപ്പ് സമയത്ത് ഇത്തരം അസ്വാരസ്യങ്ങള്‍ ഒഴിവാക്കാനാണ് കെപിസിസി വേഗത്തില്‍ ഈ വിഷയത്തില്‍ ഇടപെട്ടത്. കലാപം ഉയര്‍ത്തി കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയ സരിന്‍ ഉന്നയിച്ചതും ഷാഫി പറമ്പിലിന്റെ ഇത്തരം ഇടപെടലുകളെ സംബന്ധിച്ചാണ്. നിലവില്‍ കോണ്‍ഗ്രസ് വിട്ടുപോയവരും ഉയര്‍ത്തിയത് ഷാഫിക്ക് എതിരായ വിമര്‍ശനമായിരുന്നു.
രാഹുല്‍ മാങ്കൂട്ടം ഷാഫി പറമ്പിലിന്റെ സ്ഥാനാര്‍ത്ഥിയാണെന്ന വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഡിസിസി നേതൃത്വം കൂടി എതിരാകുന്നത് തിരഞ്ഞെടുപ്പ് ഫലത്തെ ദോഷമായി ബാധിക്കും എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. അതുകൊണ്ടാണ് ഷാഫിയെ തന്നെ വിലക്കി ഒരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിജയം ഉറപ്പെന്ന ഷാഫിയുടെ വാക്ക് വിശ്വസിച്ചാണ് പി സരിന്റെ അടക്കമുള്ള വിമത ശബ്ദങ്ങള്‍ തള്ളി രാഹുലിന് സീറ്റ് നല്‍കിയത്. അതുകൊണ്ട് തന്നെ പാലക്കാട്ട് വിജയക്കേണ്ടത് ഷാഫിയുടെ ഉത്തരവാദിത്വം ആയിരിക്കുകയാണ്.