PRAVASI

ഷാജൻ അലക്സാണ്ടറിൻ്റെ പിതാവ് ടി സി അലക്സാണ്ടർ അന്തരിച്ചു

Blog Image

അറ്റ്ലാൻ്റ, ജോർജിയ:ജോർജിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഗ്രാസ്റൂട്ട് സ്‌ട്രാടജിസ്റ്റും, GOIC ജനറൽ സെക്രട്ടറിയുമായ അമേരിക്കൻ മലയാളി ഷാജൻ  അലക്സാണ്ടറിൻ്റെ പിതാവ്,  ടി സി അലക്സാണ്ടർ ( ജോർജ്ജ് കുട്ടി - 95)തിരുവല്ലയിൽ അന്തരിച്ചു . കേരള SIDCO ജനറൽ മാനേജർ ആയി വിരമിച്ച അലക്സാണ്ടർ ചെങ്ങന്നൂർ പാണ്ടനാട് തേക്കെതയ്യിൽ കുടുംബാംഗമാണ്. ചെങ്ങന്നൂർ പറമ്പത്തൂർ, പരേതയായ അമ്മിണിയാണ് ഭാര്യ.
മറ്റു മക്കൾ : ജേക്കബ് റ്റി അലക്സാണ്ടർ (പയനീർ ഹോം സ്റ്റോറീസ് തിരുവല്ല),
അഡ്വ.ജോൺ റ്റി അലക്സാണ്ടർ (ഡയറക്ടർ, ടൈം നെറ്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് തിരുവനന്തപുരം),  ജോർജ്ജ് അലക്സ് തയ്യിൽ (എഞ്ചിനീയർ) , ജെസ്സി അനിൽ ( അദ്ധ്യാപിക, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ കോഴഞ്ചേരി)
മരുമക്കൾ: പ്രേമ കണ്ടത്തിൽ കുമ്പനാട് , ഡിജി ഗ്രേസ് വില്ല മുളക്കുഴ , ജീന മുള്ളംങ്കാട്ടിൽ റാന്നി , അനിൽ തോളൂപറമ്പിൽ കോഴഞ്ചേരി, നിസ്സി ഷാജൻ ,(ക്ലിനിക്കൽ സോഷ്യൽ വർക്കർ ,
യു എസ് എ)
ജൂലൈ 2 ബുധനാഴ്ച രാവിലെ 9 മണിക്ക് തിരുവല്ല, മഞ്ഞാടി മാമ്മൻ മത്തായി നഗർ റെസിഡന്റ്സ് അസ്സോസിയേഷൻ ഹാളിൽ പൊതു ദർശനവും, ശൂശ്രൂഷകളും നടക്കും. സംസ്കാരം 12 മണിക്ക് മഞ്ഞാടി ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.

ടി സി അലക്സാണ്ടർ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.