PRAVASI

താനാണ്‌ ഇന്ത്യാ – പാക്കിസ്ഥാൻ വെടി നിർത്തിച്ചത് എന്ന ട്രംപിന്റെ വാദം പൊളിച്ചടുക്കി ശശി തരൂർ

Blog Image

താനാണ്‌ ഇന്ത്യാ – പാക്കിസ്ഥാൻ വെടി നിർത്തിച്ചത് എന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വാദം പൊളിച്ചടുക്കി ശശി തരൂർ. ഈ വിഷയത്തിൽ തരൂർ തന്റെ ഉന്നതമായ അന്തർദേശീയ നയതന്ത്ര പാണ്ഡിത്യം ഉപയോഗിച്ച് രാഹുൽ ഗാന്ധിക്കും കൊട്ടുകൊടുത്തു. അമേരിക്കൻ പ്രസിഡന്റ് ട്രംപ് വെടി നിർത്തൽ പ്രഖ്യാപിച്ചത് എന്ന പരാമർശം ശരിയല്ലെന്നും അമേരിക്ക ഇന്ത്യക്കായി ഒരു മധ്യസ്ഥവും വഹിച്ചിട്ടില്ലെന്നും ശശി തരൂർ പറഞ്ഞു. എന്തായാലും രാജ്യം പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ഇന്ത്യക്കായി ഉയർന്ന സ്കോറുകൾ സമ്മാനിച്ച് ശശി തരൂർ ദേശീയതയോടുള്ള തന്റെ കൂറും തെളിയിക്കുകയാണ്‌.

ഇപ്പോൾ അമേരിക്കയുടെ വെടി നിർത്തൽ വാദം അന്തർ ദേശീയ തലത്തിൽ ശശി തരൂർ പൊളിച്ചടുക്കുന്നു.“ഇന്ത്യ ഒരിക്കലും മധ്യസ്ഥത തേടില്ലായിരുന്നു, ഇന്ത്യ കാശ്മീർ വിഷയത്തിൽ മധ്യസ്ഥത അനുവദിക്കില്ല. ഇത് നമ്മുടെ നയം ആയിരിക്കെ ട്രംപ് പറയുന്നത് ശരിയായ കാര്യങ്ങളല്ല. അമേരിക്ക മധ്യസ്ഥത വഹിച്ചു എന്ന് പ്രചരിപ്പിക്കുന്നത് ഇന്ത്യയെ അപമാനിക്കുന്നതിനു തുല്യമാണെന്നും അന്തർദേശീയ നയതന്ത്രഞ്ജൻ സശി തരൂർ പറഞ്ഞു. സംഘർഷത്തിൽ വിദേശ മധ്യസ്ഥത നാം സ്വീകരിച്ചിട്ടുണ്ടെന്നും അത് കൈകാര്യം ചെയ്യാൻ നമുക്ക് പൂർണ്ണമായും പ്രാപ്തമാണെന്നും ഞാൻ ഒരിക്കലും അംഗീകരിക്കില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
ഇതോടെ ഭരണകക്ഷിയായ ബിജെപി പോലും പറ്റത്താത്തതും മനോഹരവുമായ വ്യാഖ്യാനം ഇന്ത്യക്ക് വേണ്ടി ശശി തരൂർ നൽകുകയാണ്‌. എത്ര മനോഹരമായാണ്‌ തരൂർ രാഷ്ട്രീയം മാറ്റി വയ്ച്ച് ഈ യുദ്ധത്തിന്റെ തുടക്കം മുതൽ ഇന്ത്യക്ക് വേണ്ടി വക്കാലേറ്റെടുത്ത ഒരു വക്കീലിനേ പോലെ അന്തരാഷ്ട്ര വേദികളിൽ സംസാരിക്കുന്നത്. ഇതാകണം നമ്മുടെ രാഷ്ട്രീയക്കാർ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.