പലപ്പോഴും നമ്മുടെ അഭിപ്രായങ്ങൾ നിമിക്ഷങ്ങളിലെ വികാരപ്രകടനങ്ങൾ . ഇവയെ നമുക്ക് ക്ളീഷേകൾ ( വഴങ്ങി പോയ ആശയം ) അഥവാ ശീലുകൾ എന്നും വിശേഷിപ്പിക്കാം . ഓരോ നാട്ടിനും നാട്ടുകാർക്കും അവരുടേതായ ശീലുകളും ശൈലികളും . പക്ഷെ ഇവയ്ക്കൊക്കെ പൊതുവായ ഒരു സ്വഭാവം . ഒരിക്കൽ
ശീലിച്ചാൽ പിന്നീടൊരിക്കലും മറക്കാത്ത ഒരു ശീലം .
ഒന്ന് വേദനിച്ചാൽ നാം പറയുന്ന ഒരു ശീലുണ്ട് " അയ്യോ എന്തൊരു വേദന " ആരും പറഞ്ഞു പഠിപ്പിച്ചതല്ല ഇതൊക്കെ , കേട്ട് പഠിച്ചതാണ് , കണ്ടു പഠിച്ചതാണ് ഈ ശീലുകൾ .പക്ഷെ ആരൊക്കെയോ നമ്മെ പഠിപ്പിച്ചു ; അയ്യോ എന്നോ വാക്കിന് പകരം , " ഈശ്വരാ , കർത്താവെ , ഈശോയെ അല്ലെങ്കിൽ അല്ലാഹുവെ " എന്നിവയൊക്കെ ഉപയോഗിക്കാൻ .
ചിലരൊക്കെ ഇപ്പോഴും " അയ്യോ "
എന്ന് തന്നെ പറയുന്നു . ചെറുപ്പത്തിലേ അമ്മമാർ മക്കളെ നിരുത്സാഹപ്പെടുത്തിയിരുന്നു " അയ്യോയിലെ അയ്യനെന്ന അക്രിസ്ത്യ ദൈവത്തെ വിളിക്കുന്നതിൽ താല്പര്യമില്ലാതെ .
മതാഹീഷ്ണത ചെറുപ്പത്തിൽ കുടുംബങ്ങളിൽ നിന്നു തന്നെ കുട്ടികളെ പഠിപ്പിക്കാതിരിക്കുകയാണുത്തമം . ഹൈന്ദവമതം ഇക്കാര്യത്തിൽ ശ്രദ്ധിക്കുന്നുണ്ട് . അത് വളരേ ശ്ലാഖനീയവും മത സൗഹാർദ്ദത നിലനിർത്താൻ സഹായകരവും .
രസകരമായ മറ്റൊരു നൈമിഷിക വികാര പ്രകടനം കേരളത്തിൽ നാം കേൾക്കാറുള്ളത് ഇങ്ങനെ :
രാവിലെ കാത്തു നിന്ന ബസ് ഇല്ലെന്ന് അറിയുമ്പോൾ , അറിയാതെ നമ്മളിൽ ഞാനുൾപ്പെടെ ചിലരെങ്കിലും പറയാറുള്ളത് ,
" മൈര് എന്ത് പറ്റിയോ ഈ നശിച്ച ബസ്സിന് "
എന്നാൽ ലേഖകൻ ഇൻഡോറിൽ പഠിച്ചിരുന്ന കാലത്തു , ബസ്സ് കിട്ടാതെ വരുന്ന , അവിടത്തെ നാട്ടുകാരിൽ ചിലരെങ്കിലും പറഞ്ഞിരുന്നു " മാ ചൂത് , മുച്ചേ ബസ്സ് നഹി മിലാ അല്ലെങ്കിൽ " ബെഹൻ ചൂത് , മുച്ചേ ബസ്സ് നഹി മിലാ "
ഒരു ബസ്സ് ട്രിപ്പ് മുടങ്ങിയാൽ പറയുന്ന ഈ മോശം ശീലിന് അവരുപയോഗിക്കുന്നത് സ്വന്തം അമ്മയെയും പെങ്ങമ്മാരേയും കൂട്ടി ചേർത്തതായിരുന്നു .
" മദ്രാസി കാ മാ ചുതു " കേട്ടിരുന്നു ചിലപ്പോഴെങ്കിലും.
ഇവിടെ അമേരിക്കയിലും അരിശം വന്നാൽ " എം എഫ് ഉം , സ്പോർട്സ്മാൻഷിപ്പിൽ " സൺ ഓഫ് എ ബിച്ച് എന്നുമൊക്കെ പറയുക സാധാരണം .
ഒരു സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ഏകദേശം 12 പ്രാവശ്യമെങ്കിലും എം എഫ് ഉപയോഗിച്ചില്ലെങ്കിലേ അത്ഭുതമുള്ളു . ( ഒറ്റ ഷോയിൽ തന്നെ )
അമേരിക്കയിലും യൂറോപ്പിലും സ്പാനിഷ് രാജ്യ ങ്ങളിലും ഫൂട് ബോൾ ബാസ്കറ്റ് ബോൾ മത്സരങ്ങളിലും ഇങ്ങനെ തോറ്റാലും ജയിച്ചാലും കാണികളും കളിക്കാരും എം എഫ് കളും വാട്ട് ദെ എഫുകളും നിർലോഭം ഉപയോഗിക്കുന്നു . ലേഖകൻ പങ്കെടുത്തിരുന്ന ബോർഡ് ഓഫ് ഡിറക്ടര്സിന്റെ മീറ്റിംഗുകളിലും വല്ലപ്പോഴുമൊക്കെ ഇത്തരം എഫുകളും വാട്ട് ദി എഫുകളും .
മേല്പറഞ്ഞ ശീലുകൾ ഇവിടെ മറ്റു പല സാഹചര്യങ്ങളിലും , ഇഷ്ടപെടാത്തതോ , ഇഷ്ട്ടം കൂടുമ്പോഴോ , ശാന്തി മൂഹൂർത്തത്തിന്റെ ഉച്ചകോടിയിലും ഉപയോഗിക്കപ്പെടുന്നു .
ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ എല്ലാ നാടുകളിലും , അവസരത്തിനൊത്തു ജീവിതത്തിന്റെ എല്ലാ മേഖലയിലും , അവരവരുടെ കംഫോര്ട് സോണിൽ നിന്ന് കൊണ്ട് ഇത്തരം നാടൻ ശീലുകൾ ഉപയോഗിക്കുന്നു .
ഇനിയെന്റെ കുട്ടനാട്ടിലെ ചില ശീലുകൾ
ഇവിടെ ഞാൻ കേട്ട് വളർന്ന ശീലുകൾ അല്പം തെറി മയം .
കുടുതലും കൊയ്‌ത്തു പാട്ടുകളും, ഞാറ്റുവേല പാട്ടുകളും .
വയലാറിന്റെയും ഓ എൻ വിയുടെയും എന്തിനേറെ സിസ്റ്റർ മേരി ജോൺ ബെനീഞ്ഞയുടെ പാട്ടുകളും കവിതകളും . പക്ഷെ ഇവയിലെല്ലാം ശൃങ്കാര രസം കലർത്തിയെ അവർ പാടുകയൂള്ളൂ .
അൻപതുകളിലും അറുപതുകളിലുമൊക്കെ കുട്ടനാടൻ പാടശേഖരങ്ങളിൽ നിലമൊരുക്കുന്നതും കളപറിക്കുന്നതും ഞാറു നടുന്നതും കൊയ്യുന്നതും കറ്റ ചവിട്ടിമെതിക്കുന്നതും ഒക്കെ കൂടുതൽ ചെയ്തിരുന്നത് സ്ത്രീകൾ ആയിരുന്നു . ഇവരിൽ ചെറുമികളും , ഈഴവത്തിയും , നായരുപെണ്ണുങ്ങളും , ക്രിസ്ത്യൻ പെമ്പിളമാരും .
കൈലിമുണ്ടു കണംകാലിനു തൊട്ടുമുകളിൽ , പുക്കിൾ കോടിക്ക് താഴെ വരിഞ്ഞു മുറുക്കി , ജമ്പറുമിട്ടു നിരനിരയായി പണിതു മുൻപോട്ടു നീങ്ങുന്ന ആ സുന്ദരിമാർക്ക് ഇത്തരം ശീലുകളൊന്നും തെറി പാട്ടുകളായിരുന്നില്ല , അവർക്കു പലപ്പോഴും ആവേശമുയർത്തുന്ന വേദനസംഹാരികളായിരുന്നു . അവരാരും മോശക്കാരായില്ല .
ഇത്രയും ഞാൻ പറഞ്ഞതും എഴുതിയതും , അടുത്ത കാലത്തായി എനിക്ക് പറയേണ്ടി വന്ന ചില പൂര തെറി പ്രായോഗങ്ങൾ ഓർത്തപ്പോഴാണ് . സഹധർമിണി ചിലപ്പോഴൊക്കെ ചോദിക്കാറുണ്ട് " ജോ എവിടെ നിന്നാണ് ഇത്രയും മോശമായ പദങ്ങൾ പഠിച്ചതെന്ന് "
ഉത്തരം ലളിതം . കുട്ടനാടൻ പാട ശേഖരങ്ങളിൽ ഒറ്റ കൃഷി മാത്രമുണ്ടായിരുന്ന ഒരു കാലം 1970 കൾ വരെ .
ആറുമാസത്തോളം പാടത്തു വെള്ളം കയറ്റി നിറക്കും . കൊയ്ത്തു കഴിഞ്ഞു അടുത്ത കൃഷിവരെ .
അതിരാവിലെ മുതൽ കേൾക്കാം അകലങ്ങളിൽ നിന്നും വെള്ളപ്പരപ്പിലൂടെ കാതുകളിലേക്കൊഴുകിവരുന്ന ഉഴവ് പാട്ടുകളും , നാടൻ ശീലുകളും . ഇവയിലൊക്കെ അന്നുകേട്ടിരുന്നു മലയാളത്തിലെ എല്ലാ അക്ഷരങ്ങളിലും തെറികളും തെറി പാട്ടുകളും . മായും , കായും , പുയും , ആയുമൊക്കെ ആവോളം ചേർത്തുള്ള നീണ്ട പാട്ടുകൾ ,
എങ്ങനെയോ ഞാനുമിതൊക്കെ പഠിച്ചു .
ജോമെട്രിക്കും , അൽജിബ്രക്കുമൊക്ക മുട്ടകൾ കിട്ടിയിരുന്ന ജോയുടെ ജീവിതം അങ്ങനെ തെറിമയമായി .
ഇപ്പോൾ ഇവിടെ ഈ പ്രവാസിലോകത്തിപ്പോൾ സ്മാർട്ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തുന്ന സെൽ ഫോൺ കാളുകൾ , ഉറ്റവരുടെയോ സുഹൃത്തുക്കളുടെയോ വിളികൾ എന്ന് ഫോൺ ഐ ഡിയിലൂടെ മനസിലാക്കാം . പക്ഷെ ഇതിനിടെയിലേക്കു കടന്നു വരുന്ന സ്പാം കാളുകൾ . ഏതു മയിരാനാണിതെന്നു അറിയാതേ ചോദിച്ചു പോകുന്നി ജോയെന്ന കുട്ടനാട്ടുകാരൻ .
ഇപ്പോൾ ജോലിയിൽ നിന്നും വിരമിച്ചു വിശ്രമജീവിതം
നയിക്കുന്നത് കാരണം സഹധർമിണി ഇപ്പോഴും പാസ്സന്ജർ സീറ്റിലിരുന്നു എന്റെയി തെറിവിളികൾ കേട്ട് അമ്പരന്നിരിക്കും .
ലേഖകനെപ്പോലെയുള്ള സീനിയർ സിറ്റിസൺ ഹൈ വെയിലുടെ കാറോടിച്ചുപോകുമ്പോൾ , പോകാനുള്ള എക്സിറ്റ് എടുക്കാൻ തയ്യാറാകുമ്പോഴായിരിക്കും , ഏതെങ്കിലും ദരിദ്രവാസി അനവസരത്തിൽ വാട്സാപ്പ് സന്ദേശങ്ങളോ അയക്കുക . സെൽഫോണിലൂടെ ജി പി എസ് നോക്കുന്ന പലർക്കും ജീവിതത്തിനും മരണത്തിനുമിടക്കുള്ള ചുരുക്കം ചില നിമിക്ഷങ്ങളാണീ പരോപകാരി സന്ദേശവാഹകർ സമ്മാനിക്കുന്നത് . എന്റെ തെറികളിലെ അഗാധ പാണ്ഡിത്യം സഹധർമിണി മനസ്സിലാക്കുന്ന ചുരുക്കം സന്ദർഭങ്ങൾ .
ഇതെന്റെ സ്വഭാവം. ഇതിനി മാറ്റാനാവുമെന്നു തോന്നുന്നില്ല .
.jpg)
ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ

