PRAVASI

ശേഖരൻ അപ്പുക്കുട്ടൻ ചിക്കാഗോ ഗീതാമണ്ഡലം പ്രസിഡൻ്റ്

Blog Image

നോർത്ത്‌  അമേരിക്കൻ ഹൈന്ദവ മലയാളി സംഘടനകളുടെ മാതാവായ ചിക്കാഗോ ഗീതാമണ്ഡലത്തിന്റെ 49 -മത് വാർഷിക പൊതുയോഗത്തിൽ  ഗീതാമണ്ഡലം സ്ഥാപക അംഗവും, രക്ഷാധികാരിയും, സംഘടനയുടെ വിവിധ പദവികൾ വഹിക്കുകയും ചെയ്യ്തിട്ടുള്ള വൈക്കം സ്വദേശി ആയ  ശ്രീ ശേഖരൻ അപ്പുക്കുട്ടനെ പുതിയ പ്രസിഡന്റ് ആയി ഏകകണ്‌ഠേന തെരഞ്ഞെടുത്തു.

ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പരിപാലിക്കുന്നതിൽ ഒട്ടും തന്നെ വിട്ടുവീഴ്ച ഇല്ലാത്ത വ്യക്തിത്വമാണ് ശ്രീ ശേഖരൻ അപ്പുക്കുട്ടന്റേത്. വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുത്തിരിക്കുന്നത് സനാതന ധർമ്മ പ്രചാരണത്തിന് മുന്നിൽ പ്രവർത്തിക്കുന്ന ഡോക്ടർ വിശ്വനാഥിനെ ആണ്. ജനറൽ സെക്രട്ടറി ആയി ശ്രീ ബൈജു മേനോനെയും ജോയിന്റ് സെക്രട്ടറി ആയി ശ്രീ പ്രജീഷിനെയും, ട്രഷറർ ആയി ശ്രീ ശങ്കർ ശങ്കരനെയും, ജോയിന്റ് ട്രഷറർ ആയി ശ്രീ രവി നായരെയും തെരഞ്ഞെടുത്തു. ശ്രീമതി രമ നായർ, ശ്രീ ബിജു കൃഷ്ണൻ, ശ്രീ അശോകൻ കൃഷ്ണൻ, ശ്രീ രവി ദിവാകരൻ, ശ്രീ രവി മുണ്ടക്കൽ, ശ്രീ രവി കുട്ടപ്പൻ, ശ്രീ രാജീവ് പൊന്നിശ്ശേരി, ശ്രീ സന്തോഷ് നായർ, ശ്രീ ശിവ ഗുരുസ്വാമി എന്നിവരെ ഡയറക്ടർ ബോർഡിലേക്കും തെരഞ്ഞെടുത്തു.

ഹൈന്ദവ മൂല്യങ്ങളിലും, ആചാരാനുഷ്ഠാനങ്ങളിലും  നിലയുറച്ച് പ്രവർത്തിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കുവാനും, അതോടൊപ്പം ആത്മീയ ഗ്രന്ഥങ്ങൾ പഠിക്കുവാനും പ്രചരിപ്പിക്കുവാനും ഹൈന്ദവജനതയെ സജ്ജമാക്കുക എന്നതാണ് തന്റെ പ്രഥമ ദൗത്യം എന്നും, ഗോൾഡൻ ജൂബിലിയിലേക്ക് കടക്കുന്ന സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ശക്തിപകരുവാൻ എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണം എന്നും ശ്രീ ശേഖരൻ അപ്പുക്കുട്ടൻ അഭ്യർത്ഥിച്ചു. തദവസരത്തിൽ ഗീതാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾക്കായി തുടർന്നും സമൂഹത്തിലെ എല്ലാ സത്ജനങ്ങളുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായും ജനറൽ സെക്രട്ടറി ശ്രീ ബൈജു മേനോൻ പറഞ്ഞു.

SHEKHARAN APPUKUTTAN

GEETHAMANDALAM LEADERS

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.