കൊച്ചിയിലെ ഫ്‌ലാറ്റില്‍ കൊക്കയില്‍ പാര്‍ട്ടി നടത്തിയ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ വെറുതേ വിട്ടു.ഷൈനിനൊപ്പം ഫ്‌ലാറ്റില്‍ നിന്ന് പിടിയിലായ അഞ്ച് മോഡലുകളേയും എറണാകുളം അഡിഷനല്‍ സെഷന്‍സ് കോടതി വെറുതെ വിട്ട് ഉത്തരവിറക്കി. കേസില്‍ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴാം പ്രതി ഒഴികെ മറ്റെല്ലാവരെയും വെറുതെ വിടുകയായിരുന്നു.
2015 ജനുവരി 30ന് കടവന്ത്രയിലെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിലായിരുന്നു ഷൈനും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്നേഹ ബാബു എന്നിവര്‍ കൊക്കെയ്‌നുമായി പിടിയിലായത്. കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത ആദ്യ കൊക്കെയ്ന്‍ കേസ് എന്ന പ്രത്യേകതയും ഈ കേസിനുണ്ടായരുന്നു. 2018 ഒക്ടോബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. രാമന്‍ പിള്ളയാണ് കോടതിയില്‍ ഹാജരായത്.