PRAVASI

എസ്. എം. സി. സി. ഫാമിലി കോണ്‍ഫറന്‍സിന്‍റെ രജിസ്‌ട്രേഷൻ കിക്ക് ഓഫ് നടന്നു

Blog Image

സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ (എസ്. എം. സി. സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 2024 സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ദേശീയ തലത്തില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന സീറോമലബാര്‍ കുടുംബസംഗമത്തിന്‍റെ രജിസ്റ്റ്രേഷന്‍ ചിക്കാഗൊ സീറോമലബാര്‍ രൂപതയുടെ ചാന്‍സലറും, ഫിലാഡല്‍ഫിയ സീറോമലബാര്‍ ഇടവക വികാരിയുമായ റവ. ഡോ. ജോര്‍ജ് ദാനവേലില്‍ കോണ്‍ഫറന്‍സ് ചെയര്‍പേഴ്സണ്‍ ജോര്‍ജ് മാത്യുവില്‍നിന്നും ആദ്യരജിസ്ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് കിക്ക് ഓഫ് ചെയ്തു.


ഫിലാഡല്‍ഫിയ: സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ (എസ്. എം. സി. സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 2024 സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ദേശീയ തലത്തില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന സീറോമലബാര്‍ കുടുംബസംഗമത്തിന്‍റെ രജിസ്റ്റ്രേഷന്‍ ചിക്കാഗൊ സീറോമലബാര്‍ രൂപതയുടെ ചാന്‍സലറും, ഫിലാഡല്‍ഫിയ സീറോമലബാര്‍ ഇടവക വികാരിയുമായ റവ. ഡോ. ജോര്‍ജ് ദാനവേലില്‍ കോണ്‍ഫറന്‍സ് ചെയര്‍പേഴ്സണ്‍ ജോര്‍ജ് മാത്യുവില്‍നിന്നും ആദ്യരജിസ്ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് കിക്ക് ഓഫ് ചെയ്തു. 


തുടര്‍ന്നു കോ-ചെയര്‍പേഴ്സണ്‍ ഡോ. ജയിംസ് കുറിച്ചി, സെക്രട്ടറി ജോസ് മാളേയ്ക്കല്‍, ട്രഷറര്‍ ജോര്‍ജ് വി. ജോര്‍ജ്, നാഷണല്‍ കോര്‍ഡിനേറ്റര്‍ ജോജോ കോട്ടൂര്‍, ഇടവക കൈക്കാരډാര്‍, സബ്കമ്മിറ്റി ചെയര്‍പേഴ്സണ്‍സ്, ഇടവകാംഗങ്ങള്‍ എന്നിവരൂം സ്റ്റാറ്റന്‍ ഐലന്‍റ് സീറോമലബാര്‍ മിഷനില്‍നിന്നുള്ള തോമസ് തോമസ് പാലാത്ര, സൗത്ത്ജേഴ്സി സീറോമലബാര്‍ ഇടവകയില്‍നിന്നും അനീഷ് ജയിംസ് എന്നിവരും രജിസ്ട്രേഷനുകള്‍ നല്‍കി.  ആദ്യദിവസം തന്നെ അമ്പതിലധികം കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.  
കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍ സംബന്ധിച്ച എല്ലാവിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണു. 
വെബ്സൈറ്റ്:www.smccjubilee.org
ആകര്‍ഷകമായ പാക്കേജുകള്‍ രജിസ്ട്രേഷനു ലഭ്യമാണു. കോണ്‍ഫറന്‍സിനു രജിസ്റ്റര്‍ ചെയ്യുന്നതിനു ജൂബിലി വെബ്സൈറ്റുവഴി സാധിക്കും. 
ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ രൂപതാ ബിഷപ് മാര്‍ ജോയ് ആലപ്പാട്ടിന്‍റെ ആത്മീയനേതൃത്വത്തില്‍ നടക്കുന്ന ദേശീയ കൂടുംബസംഗമം വടക്കേ അമേരിക്കയിലെ സീറോമലബാര്‍ കത്തോലിക്കരുടെ ഏറ്റവും വലിയ ഒത്തുചേരലായിരിക്കും. അമേരിക്കയിലെ എല്ലാ സീറോമലബാര്‍ ഇടവകകളുടെയും, മിഷനുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ കുടുംബ സംഗമത്തില്‍ സഭാപിതാക്കډാരും, വൈദികരും, സന്യസ്തരും, അത്മായനേതാക്കളും, അമേരിക്കയിലെ എല്ലാ സീറോമലബാര്‍ ഇടവകകളില്‍നിന്നുമുള്ള കുടുംബങ്ങളും പങ്കെടുക്കും. മൂന്നുദിവസത്തെ സമ്മേളനത്തോടനുബന്ധിച്ച് എല്ലാദിവസവും ആഘോഷമായ ദിവ്യബലി, യുവജനസമ്മേളനം, വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍, നസ്രാണിതനിമയിലുള്ള പൈതൃകഘോഷയാത്ര,  ദാമ്പത്യജീവിതത്തില്‍ 25/50 വര്‍ഷങ്ങള്‍ പിന്നിടുന്ന ദമ്പതികളെ ആദരിക്കല്‍, മതാദ്ധ്യാപകസംഗമം, ബൈബിള്‍ സ്കിറ്റ് മല്‍സരം, ബാങ്ക്വറ്റ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. 
കുടൂംബമേളക്ക് ആതിഥ്യമരുളുന്നതിനുള്ള നിയോഗം 1999 ല്‍ അമേരിക്കയിലെ ആദ്യത്തെ സീറോമലബാര്‍ നാഷണല്‍ കണ്‍വന്‍ഷനും, 2009 ല്‍ എസ്. എം. സി. സി. യുടെ ദശവല്‍സരാഘോഷങ്ങളും വന്‍ജനപങ്കാളിത്തത്തോടെ നടത്തി മാതൃകയായ ഫിലാഡല്‍ഫിയായ്ക്കു തന്നെ. ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യ രക്ഷാധികാരിയും, എസ.് എം. സി. സി. നാഷണല്‍ സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ് എളംബാശേരില്‍; ആതിഥേയഇടവകവികാരിയും, എസ.് എം. സി. സി. ഫിലാഡല്‍ഫിയ ചാപ്റ്റര്‍ സ്പിരിച്വല്‍ ഡയറക്ടറുമായ റവ. ഡോ. ജോര്‍ജ് ദാനവേലില്‍ എന്നിവര്‍ രക്ഷാധികാരികളും; ജോര്‍ജ് മാത്യു സി.പി.എ. ചെയര്‍മാനുമായി രൂപീകരിച്ചിട്ടുള്ള വിപുലമായ ജൂബിലി കമ്മിറ്റിയില്‍ എസ.് എം. സി. സി. നാഷണല്‍ കമ്മിറ്റി അംഗങ്ങളും, റീജിയണല്‍ കോര്‍ഡിനേറ്റര്‍മാരും, ഉപദേശകസമിതിയംഗങ്ങളും ഉള്‍പ്പെടുന്നു. 


1970 കളില്‍ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ കുടിയേറി പ്രതികൂല സാഹചര്യങ്ങളും, തികച്ചും വ്യത്യസ്തമായ ജീവിതരീതികളൂം, ജോലിസാഹചര്യങ്ങളും ധീരമായി തരണം ചെയ്ത്, പൈതൃകമായി ലഭിച്ച തങ്ങളുടെ അചഞ്ചലമായ വിശ്വാസം കൈവിടാതെ മക്കളെ വിശ്വാസത്തില്‍ നല്ലരീതിയില്‍ വളര്‍ത്തി അവിടങ്ങളിലെ സീറോമലബാര്‍ സമൂഹങ്ങളുടെ ഉന്നമനത്തിനും, പടിപടിയായുള്ള വളര്‍ച്ചക്കും തുടര്‍ന്നു സീറോമലബാര്‍ പള്ളികളുടെ സ്ഥാപനത്തിനും, വളര്‍ച്ചക്കും വളരെയധികം സംഭാവനകള്‍ നല്‍കി ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന സീറോമലബാര്‍ കാരണവډാരെ ഈ കോണ്‍ഫറന്‍സില്‍ ആദരിക്കുന്നു എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.  
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോര്‍ജ് മാത്യു സി.പി.എ. +1 267 549 1196
ജോസ് മാളേയ്ക്കല്‍ +1 215 873 6943
ഡോ. ജയിംസ് കുറിച്ചി +1 856 275 4014
സിബിച്ചന്‍ ചെമ്പ്ളായില്‍, രജിസ്റ്റ്രേഷന്‍ ചെയര്‍പേഴ്സണ്‍ +1 215 869 5604
എന്നിവരുമായി ബന്ധപ്പെടുക. 
ഫോട്ടോ: ജോസ് തോമസ്

Related Posts