സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ (എസ്. എം. സി. സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 2024 സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ദേശീയ തലത്തില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന സീറോമലബാര്‍ കുടുംബസംഗമത്തിന്‍റെ രജിസ്റ്റ്രേഷന്‍ കിക്ക് ഓഫ് ചിക്കാഗൊ സീറോമലബാര്‍ രൂപതയുടെ ആസ്ഥാനദേവാലയമായ മാര്‍ തോമ്മാശ്ലീഹാ കത്തീഡ്രലില്‍ ജൂലൈ 14 ഞായറാഴ്ച്ച നടക്കും.
ഫിലാഡല്‍ഫിയ: സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ (എസ്. എം. സി. സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 2024 സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ദേശീയ തലത്തില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന സീറോമലബാര്‍ കുടുംബസംഗമത്തിന്‍റെ രജിസ്റ്റ്രേഷന്‍ കിക്ക് ഓഫ് ചിക്കാഗൊ സീറോമലബാര്‍ രൂപതയുടെ ആസ്ഥാനദേവാലയമായ മാര്‍ തോമ്മാശ്ലീഹാ കത്തീഡ്രലില്‍ ജൂലൈ 14 ഞായറാഴ്ച്ച നടക്കും.
കത്തീഡ്രല്‍ വികാരി വെരി റവ. ഫാ. തോമസ് കടുകപ്പിള്ളില്‍, അസിസ്റ്റന്‍റ് വികാരി റവ. ഫാ. ജോയല്‍ പയസ്, ജൂബിലി കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജോര്‍ജ് മാത്യു സി. പി. എ., എസ്. എം. സി. സി. ചാപ്റ്റര്‍/നാഷണല്‍ സെക്രട്ടറിയും, ജൂബിലി കമ്മിറ്റി കോചെയര്‍പേഴ്സണുമായ മേഴ്സി കുര്യാക്കോസ്, ചിക്കാഗൊ ചാപ്റ്റര്‍ ഭാരവാഹികളായ സെബാസ്റ്റ്യന്‍ എമ്മാനുവേല്‍, ജോസഫ് ജോസഫ്, ഫാമിലി കോണ്‍ഫറന്‍സ് നാഷണല്‍ കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, കത്തീഡ്രല്‍പള്ളി കൈക്കാരډാരായ ബിജി മാണി, ബോബി ചിറയില്‍, സന്തോഷ് കാട്ടൂക്കാരന്‍, വിവിഷ് ജേക്കബ്, എന്നിവരുടെ സാന്നിദ്ധ്യത്തില്‍ രൂപതാ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് ഞായറാഴ്ച്ച രാവിലെയുള്ള ദിവ്യബലിക്കുശേഷം രജിസ്ട്രേഷന്‍ കിക്ക് ഓഫ് ചെയ്യും.
ചിക്കാഗൊ സീറോമലബാര്‍ രൂപതയിലെ അത്മായസംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ രജതജൂബിലി ആഘോഷങ്ങള്‍ക്കും, ദേശീയകുടുംബസംഗമത്തിനും വേദിയാകുന്നത് ഫിലാഡല്‍ഫിയ സീറോമലബാര്‍ ദേവാലയമാണു. ബിഷപ് മാര്‍ ജോയ് ആലപ്പാട്ടിന്‍റെ ആത്മീയനേതൃത്വത്തില്‍ അമേരിക്കയിലെ എല്ലാ സീറോമലബാര്‍ ഇടവകകളുടെയും, മിഷനുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ കുടുംബ സംഗമത്തില്‍ സഭാപിതാക്കډാരും, വൈദികരും, സന്യസ്തരും, അത്മായനേതാക്കളും, എല്ലാ ഇടവകകളില്‍നിന്നുമുള്ള കുടുംബങ്ങളും പങ്കെടുക്കും. മൂന്നുദിവസത്തെ സമ്മേളനത്തോടനുബന്ധിച്ച് എല്ലാദിവസവും ആഘോഷമായ ദിവ്യബലി, യുവജനസമ്മേളനം, വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍, നസ്രാണിതനിമയിലുള്ള പൈതൃകഘോഷയാത്ര, വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകള്‍/ചര്‍ച്ചാസമ്മേളനങ്ങള്‍, വിവാഹജീവിതത്തിന്‍റെ 25/50 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ജൂബിലി ദമ്പതിമാരെ ആദരിക്കല്‍, മതാദ്ധ്യാപകസംഗമം, ബൈബിള്‍ സ്കിറ്റ്, ബാങ്ക്വറ്റ്, വോളിബോള്‍ ടൂര്‍ണമെന്‍റ്, ഫിലാഡല്‍ഫിയ സിറ്റി ടൂര്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
എസ്. എം. സി. സി. യുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ദേശീയ കൂടുംബസംഗമം വടക്കേ അമേരിക്കയിലെ സീറോമലബാര്‍ കത്തോലിക്കരുടെ ഏറ്റവും വലിയ ഒത്തുചേരലായിരിക്കും. സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന സീറോമലബാര്‍ കൂടുംബസംഗമത്തിന്‍റെ നടത്തിപ്പിനായി ദേശീയതലത്തില്‍ വിപുലമായ ഒരു സില്‍വര്‍ ജൂബിലി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യ രക്ഷാധികാരിയും, എസ.് എം. സി. സി. നാഷണല്‍ സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ് എളംബാശേരില്‍; ആതിഥേയഇടവകവികാരിയും, എസ.് എം. സി. സി. ഫിലാഡല്‍ഫിയ ചാപ്റ്റര്‍ സ്പിരിച്വല്‍ ഡയറക്ടറുമായ റവ. ഡോ. ജോര്‍ജ് ദാനവേലില്‍ എന്നിവര്‍ രക്ഷാധികാരികളും; ജോര്‍ജ് മാത്യു സി.പി.എ. (ചെയര്‍പേഴ്സണ്‍), ഡോ. ജയിംസ് കുറിച്ചി, മേഴ്സി കുര്യാക്കോസ്, (കോചെയര്‍പേഴ്സണ്‍സ്), ജോസ് മാളേയ്ക്കല്‍ (ജനറല്‍ സെക്രട്ടറി), ജോര്‍ജ് വി. ജോര്‍ജ് (ട്രഷറര്‍), നാഷണല്‍ കോര്‍ഡിനേറ്റര്‍മാരായ ജോജോ കോട്ടൂര്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവരും, വിവിധ സബ്കമ്മിറ്റി ചെയര്‍പേഴ്സണ്‍സും ഉള്‍പ്പെടെയുള്ള സില്‍വര്‍ ജൂബിലി കമ്മിറ്റിക്ക് എസ.് എം. സി. സി. നാഷണല്‍ പ്രസിഡന്‍റ് സിജില്‍ പാലക്കലോടി, ജനറല്‍ സെക്രട്ടറി മേഴ്സി കുര്യാക്കോസ്, ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കുന്ന നാഷണല്‍ കമ്മിറ്റി അംഗങ്ങളുടെയും, ഫിലഡല്‍ഫിയ ഇടവകയുടെ കൈക്കാരډാരായ സജി സെബാസ്റ്റ്യന്‍, ജോജി ചെറുവേലില്‍, ജോസ് തോമസ്, പോളച്ചന്‍ വറീദ്, ജെറി കുരുവിള എന്നിവരുടെയും ചാപ്റ്റര്‍ പ്രതിനിധികളുടെയും, സഹകരണവും പിന്തുണയും കരുത്തുപകരും.
സാധാരണ കോണ്‍ഫറന്‍സുകളില്‍നിന്നു വ്യത്യസ്ഥമായി താരതമ്യേന ചെലവേറിയ ഹോട്ടലുകള്‍ ഒഴിവാക്കി, വളരെ മിതമായ നിരക്കിലുളള രജിസ്ട്രേഷന്‍ പാക്കേജുകള്‍ നല്‍കി എല്ലാവിഭാഗം കുടുംബങ്ങളേയും ഇതില്‍ പങ്കെടുപ്പിക്കാന്‍ സംഘാടകര്‍ ശ്രമിക്കുന്നു എന്നത് വളരെ ശ്ലാഘനീയമാണ്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരാള്‍ക്ക് മൂന്നുദിവസത്തെ ഭക്ഷണമുള്‍പ്പെടെ 150 ഡോളറും, നാലുപേരടങ്ങിയ ഫാമിലിക്ക് 500 ഡോളറുമാണൂ രജിസ്ട്രേഷന്‍ ഫീസ്. ദൂരസ്ഥലങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് താമസത്തിനു സമീപസ്ഥങ്ങളായ ഹോട്ടലുകള്‍ കൂടാതെ ആതിഥേയകുടുംബങ്ങളെ ക്രമീകരിക്കുന്നതായിരിക്കും.
കോണ്‍ഫറന്‍സിനു രജിസ്റ്റര്‍ ചെയ്യുന്നതിനു ഓണ്‍ലൈന്‍ വഴിയുള്ള രജിസ്ട്രേഷന്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍ സംബന്ധിച്ച എല്ലാവിവരങ്ങളും ജൂബിലി വെബ്സൈറ്റില്‍ ലഭ്യമാണു.
വെബ്സൈറ്റ്:www.smccjubilee.org
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോര്‍ജ് മാത്യു സി.പി.എ. +1 267 549 1196
ജോസ് മാളേയ്ക്കല്‍ +1 215 873 6943
സിബിച്ചന്‍ ചെമ്പ്ളായില്‍, രജിസ്റ്റ്രേഷന്‍ ചെയര്‍പേഴ്സണ്‍ +1 215 869 5604
എന്നിവരുമായി ബന്ധപ്പെടുക.
Bishop Mar Joy Alappatt
Fr. Thomas Kadukappillil
Fr. Joel Pius
Mercy Kuriakose
Johnson Kannookaden