PRAVASI

സ്മിത് മച്ചാർ: ഫ്‌ളൈ ദുബായ് വിമാനത്തിൽ 180 മനുഷ്യരുടെ ജീവൻ കാത്ത ഇന്ത്യൻ പൈലറ്റിന്റെ അസാധാരണ ധീരത

Blog Image

ആകാശച്ചുഴിയിൽ മരണത്തെ മുഖാമുഖം കണ്ട ആ നിമിഷങ്ങളിൽ, സ്വന്തം ജീവൻ പണയം വെച്ചും 180 മനുഷ്യരുടെ ജീവൻ കാത്ത ഒരു ഇന്ത്യൻ പൈലറ്റിന്റെ അസാധാരണ ധീരത ലോകത്തെയാകെ കണ്ണീരണിയിക്കുകയാണ് .ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ വെച്ചാണ് സിനിമകളെപ്പോലും വെല്ലുന്ന ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.വിമാനത്തിന്റെ കോക്ക്പിറ്റിൽ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തിന് ഇരയായ ഇന്ത്യൻ  പൈലറ്റ് സ്മിത് മച്ചാർ ഫ്ലൈദുബായ് ഫ്ലൈറ്റ് FZ1073-ന്റെ കോക്ക്പിറ്റിൽ  രക്തത്തിൽ കുളിച്ച നിലയിലും  സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്..
വിമാനം നിയന്ത്രിച്ചിരുന്ന ഒമാൻ സ്വദേശിയായ കോ പൈലറ്റ് കത്തിയെടുത്ത് പ്രധാന പൈലറ്റായ മുംബൈ സ്വദേശി സ്മിത്ത് മച്ചാരിയെ കഴുത്തിലും നെഞ്ചിലും തുരുതുരെ കുത്തിപ്പരിക്കേൽപ്പിച്ച് വിമാനം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു .

ശരീരമാസകലം ആഴത്തിൽ മുറിവേറ്റ് രക്തം വാർന്നൊഴുകിയിട്ടും ആ ക്യാപ്റ്റൻ ഒരിഞ്ചുപോലും തളർന്നുവീണില്ല .പതിനായിരക്കണക്കിന് അടി ഉയരത്തിൽ നിന്ന് വിമാനം പെട്ടെന്ന് നിലത്തേക്ക് പതിക്കാൻ തുടങ്ങിയപ്പോൾ, ആ കൊടുംവേദനയിലും വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ അദ്ദേഹം പൊരുതിനിന്നു. കോക്പിറ്റിനുള്ളിലെ മരണക്കളത്തിൽ നിന്നുള്ള നിലവിളി കേട്ട് യാത്രക്കാരായിരുന്ന മറ്റ് പൈലറ്റുമാരും ക്യാബിൻ ക്രൂവും പാഞ്ഞെത്തി ആ അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. സൗദിയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് സുരക്ഷിതമായി വിമാനം തിരിച്ചുവിട്ട് നിലത്തിറക്കുമ്പോൾ ആ കോക്പിറ്റിൽ ബാക്കിയായത് വലിയൊരു അത്ഭുതമായിരുന്നു .
വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ചോരയിൽ കുതിർന്ന വസ്ത്രങ്ങളോടെ കോക്പിറ്റിൽ നിന്ന് പുറത്തേക്ക് വന്ന പ്രിയപ്പെട്ട ക്യാപ്റ്റനെ കണ്ട യാത്രക്കാർ കണ്ണീരോടെയാണ് നന്ദി പറഞ്ഞുകൊണ്ട് ചേർത്തുപിടിച്ചത് .ഒരു വൻ ജനവാസ കേന്ദ്രത്തിലേക്ക് വിമാനം ഇടിച്ചിറക്കാനുള്ള ഗൂഢാലോചനയാണ് ഈ ധീരന്റെ അചഞ്ചലമായ മനക്കരുത്ത് കൊണ്ട് ഇല്ലാതായത്. വേദനയിലും പതറാതെ അന്യന്റെ ജീവനായി കാവലിരുന്ന ആ പോരാട്ടത്തിന് മുന്നിൽ ലോകം മുഴുവൻ ഇന്ന് ആദരവോടെ കൈകൂപ്പുകയാണ്
‌സ്പേസ് ജെറ്റ് മുൻ പൈലറ്റായ സ്മിത് മച്ചാർ, 2022 ജൂണിലാണ് ഡയറക്ട്-എൻട്രി ക്യാപ്റ്റനായി ഫ്ലൈദുബായിൽ ചേർന്നത്. അദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പ്രകാരം, അദ്ദേഹത്തിന് 13 വർഷത്തിലേറെത്തെ വാണിജ്യ വിമാന പറക്കൽ പരിചയമുണ്ട്. കൂടാതെ ബോയിങ് 737 (B737-800, B737 MAX 8/9 ഉൾപ്പെടെ) വിമാനങ്ങളിൽ ഏകദേശം 9,750 മണിക്കൂർ പറക്കൽ പരിചയവും അദ്ദേഹത്തിനുണ്ട്.
ഫ്ലൈദുബായിൽ ചേരുന്നതിന് മുൻപ് സ്പേസ് ജെറ്റിൽ 11 വർഷത്തിലേറെ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിടെ സീനിയർ കമാൻഡറായും പിന്നീട് ലൈൻ ട്രെയിനിങ് ക്യാപ്റ്റനായും അദ്ദേഹം പ്രവർത്തിച്ചു. സ്പൈസ് ജെറ്റിലായിരുന്ന കാലത്ത് പൈലറ്റ്-ഇൻ-കമാൻഡ് ആയിട്ടുള്ള 6,400 മണിക്കൂർ ഉൾപ്പെടെ 9,500-ലധികം മണിക്കൂറുകൾ അദ്ദേഹം പറന്നിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രൊഫൈൽ വ്യക്തമാക്കുന്നു. കൂടാതെ ലൈൻ ട്രെയിനിങ്, പൈലറ്റ് പരിശോധനകൾ, മെന്ററിംഗ് എന്നിവയും അദ്ദേഹം നടത്തിയിട്ടുണ്ട്. 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.