PRAVASI

SNGM & MAGH ഹെൽത്ത് ഫെയർ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

Blog Image
ശ്രീ നാരായണ ഗുരു മിഷനും ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷനും സംയുക്തമായി നടത്തിയ പത്താമത് ഹെൽത്ത് ഫെയർ ബഹുജന പങ്കാളിത്തം കൊണ്ട് വൻ വിജയമായി.മാഗിന്റെ ആസ്ഥാനമായ സ്റ്റാഫ്‌ഫോർഡിലെ കേരളാ ഹൌസിൽ 2024 ഒക്ടോബര് മാസം 27 ന് ഞായറാഴ്ച രാവിലെ ഒമ്പതുമണിക്ക് ആരംഭിച്ചു് 3.30 നു സമാപിച്ച സൗജന്യ ഹെൽത്ത് ഫെയറിൽ നൂറുകണക്കിന് ആളുകൾ വിവിധ മെഡിക്കൽ സേവനങ്ങൾ പ്രയോജനപ്പെടുത്തി.

ശ്രീ നാരായണ ഗുരു മിഷനും ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷനും സംയുക്തമായി നടത്തിയ പത്താമത് ഹെൽത്ത് ഫെയർ ബഹുജന പങ്കാളിത്തം കൊണ്ട് വൻ വിജയമായി.മാഗിന്റെ ആസ്ഥാനമായ സ്റ്റാഫ്‌ഫോർഡിലെ കേരളാ ഹൌസിൽ 2024 ഒക്ടോബര് മാസം 27 ന് ഞായറാഴ്ച രാവിലെ ഒമ്പതുമണിക്ക് ആരംഭിച്ചു് 3.30 നു സമാപിച്ച സൗജന്യ ഹെൽത്ത് ഫെയറിൽ നൂറുകണക്കിന് ആളുകൾ വിവിധ മെഡിക്കൽ സേവനങ്ങൾ പ്രയോജനപ്പെടുത്തി.
Dr. സുജിത് ചെറിയാൻ (പാൽമനോളജി ), Dr. പൂർണിമ ഹൃദ്യരാജ് (കാർഡിയോളജി), Dr. എലൈനാ സുജിത് (എൻഡോക്രിനോളജി) Dr . ലക്ഷ്മി ഗോപാലകൃഷ്ണൻ (ഇന്റണൽ മെഡിസിൻ ) Dr. എമ്മ അസാരെ(ഗൈനക്കോളജി ) Dr. ധന്യാ വിജയകുമാർ (ന്യൂറോളജി ) Dr. ബസന്ത് ആര്യാ (കാർഡിയോളജി) Dr. സുനന്ദാ മുരളി (സൈക്കാട്രി) Dr. അർച്ചനാ വർമ്മ(പീഡിയാട്രിക് )Dr.അരുൺ ആൻഡ്രുസ് (സൈകാട്രി ) Dr.സ്നേഹാ  സേവിയർ (ഡെന്റിസ്റ് ) Dr.നിഷാ സുന്ദരഗോപൻ (ഡെന്റിസ്‌റ്റു  )Dr ലാരി പുത്തൻപറമ്പിൽ(ഒപ്താൽമോളജി) Dr.എസ്താ ഫെനിയ ഫെർണാണ്ടാസ് (ഗൈനക്കോളജി) എന്നീ വിദഗ്ദ്ധ ഡോക്ടർമാർ സൗജന്യ പരിശോധനകൾ നടത്തുകയും വിവിധ ആരോഗ്യ പ്രസ്നങ്ങളെക്കുറിച്ചു ക്ലാസ്സുകൾ നടത്തുകയും ചോദ്യങ്ങൾക്കു ഉത്തരങ്ങൾ നൽകുകയും ഇതിൽ പങ്കെടുത്തവർക്ക് ആരോഗ്യപരമായ അവബോധമുണ്ടാകുന്നതിനും ആശങ്കകൾ അകറ്റുന്നതിനും സഹായകരമായി.
അനിതാ മധു, രേഷ്‌മാ വിനോദ്, ഷൈജി അശോകൻ, അനില സന്ദീപ് തുടങ്ങിയ കോഡിനേറ്റർമാരുടെ സംഘടനാ മികവും SNGM , MAGH കൂടാതെ  യൂത്തു വളണ്ടിയർമാരും ഒന്നുചേർന്ന് നടത്തിയ ഈ സൗജന്യ ചികിത്സാ പരിപാടി ഇന്നേവരെ ഹൂസ്റ്റണിൽ നടന്നിട്ടുള്ളത്തിൽ വച്ച് ഏറ്റവും മികച്ച ഹെൽത്ത് ഫെയർ ആയിരുന്നു. 
ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ വാഷിങ്ങ്ടൺ DC യിൽ എത്തിയ ആരോഗ്യ മന്ത്രി ശ്രീമതി വീണാജോർജിന്റെ അപ്രതീക്ഷിതമായ സന്ദർശന സാന്നിദ്ധ്യം  കേരളാ ഹൌസിലെ മെഡിക്കൽ ക്യാമ്പിന്  മാറ്റു കൂട്ടി. മാഗ് സെക്രട്ടറി സുബിൻ കുമാരനും, ട്രഷറാർ ജോസ് കെ ജോണിനുമൊപ്പം കേരള ഹൌസിലെത്തിയ വീണാ ജോർജിനോട് ഹെൽത്  ഫെയ് റിനെക്കുറിച്ചും അതിലൂടെ ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെപ്പറ്റിയും കോർഡിനേറ്റർ രേഷ്‌മാ വിനോദ് വിശദീകരിക്കുകയും ഡോക്ടർമാരെയും വളണ്ടീയർമാരെയും പരിചയപ്പെടുത്തുകയും ചെയ്തു.
സൗജന്യമായി ഫ്ലൂ വാക്സിൻ നൽകിയ മെഡി സിറ്റി ഫാർമ ഉടമ തരുൺ ഫിലിപ്പ്, CPR ട്രൈനിംഗ് നക്കിയ JC വിക്ടറി ഉടമ ജെസ്സി സിസിലിനും NP മാരായ അമൃത സുജിത്തു,റിൻസി ജോസി, കോറിനേറ്റര്മാരായ അനിത മധു, അനില സന്ദീപ്, ഷൈജി അശോകൻ, എന്നിവർക്കും ഉള്ള സാർട്ടിഫിക്കറ്റുകൾ  MAGH പ്രസിഡന്റ് മാത്യു മുണ്ടാക്കനും, SNGM പ്രസിഡന്റ് അനിയൻ തയ്യിലും ഫോർട്ട് ബെന്റ് കൗണ്ടി ജഡ്‌ജ്‌ സുരേന്ദ്രൻ പട്ടേലും MAGH പ്രസിഡന്റ് സുബിൻ കുമാരനും MAGH മുൻ പ്രസിഡന്റ് വിനോദ് വാസുദേവനും   ചേർന്ന് നൽകി ആദരിക്കുകയുണ്ടായി. സുരേഷ് രാമകൃഷ്ണൻ അപ്ന ബസാർ, ട്രാൻസ് കെയർ ഹോം ഹെൽത്ത് കെയർ , JC വിക്ടറി, Dr.സോണിയ ഈപ്പൻ എന്നിവർ ഈ പരിപാടിയുടെ സ്പോൺസർ മാരായിരുന്നു.
വാർത്ത അയച്ചത്: ശങ്കരൻകുട്ടി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.