എരുമേലി : ജനതയെ ശാക്തീകരിക്കുന്ന പ്രവർത്തന പദ്ധതികൾ ശാസ്ത്രീയമായി പരിശീലനം നേടുന്ന സാമൂഹ്യ പ്രവർത്തനം സ്കൂൾ തലത്തിൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് റാന്നി എം.എൽ.എ അഡ്വ. പ്രമോദ് നാരായണൻ പറഞ്ഞു.
ലോക സാമൂഹ്യ പ്രവർത്തക ദിനത്തോടനുബന്ധിച്ച് കേരളാ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും എരുമേലി എം ഇ എസ് കോളേജിന്റെയും കോട്ടയം ജില്ലയിലെ വിവിധ സോഷ്യൽ വർക്ക് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടന്ന ദിനാചരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം ഇ എസ് കോളേജ് പ്രിൻസിപ്പൽ ഡോ. എസ് അനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്യാപ്‌സ് കോട്ടയം ചാപ്റ്റർ പ്രസിഡന്റ് സിജു തോമസ് മുഖ്യസന്ദേശം നൽകി. ക്യാപ്‌സ് സംസ്ഥാന സെക്രട്ടറി അഡ്വ. എം ബി ദിലീപ് കുമാർ സോഷ്യൽ വർക്ക് ദിന സന്ദേശവും ക്യാപ്‌സ് കോട്ടയം ചാപ്റ്റർ ട്രഷറർ സിസ്റ്റർ ശാലിനി സി എം സി ദിനാചരണ പ്രതിജ്ഞയും നടത്തി. സോഷ്യൽ വർക്ക് അസോസിയേഷൻ ദേശീയ സെക്രട്ടറി ജനറൽ ഡോ. ഐപ്പ് വർഗീസ്, കോട്ടയം മെഡിക്കൽ കോളേജ് ഫിസിക്കൽ ആൻഡ് മെഡിസിനൽ റീഹാബിലിറ്റേഷൻ സോഷ്യൽ വർക്കർ അനിത മോഹനൻ എന്നിവർ വിഷയാവതരണം നടത്തി. എം ഇ എസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ചിഞ്ചുമോൾ ചാക്കോ, ക്യാപ്സ് കോട്ടയം സെക്രട്ടറി ഡോ. ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട്, ഗവണിങ് ബോഡി അംഗം സജോ ജോയി, റീജിയണൽ സെക്രട്ടറി സിസ്റ്റർ റെജി അഗസ്റ്റിൻ, ജോയിന്റ് സെക്രട്ടറി അനൂപ് പി ജെ , വിദ്യാർത്ഥി പ്രതിനിധി ഗൗരീ ശങ്കർ ബാബു എന്നിവർ പ്രസംഗിച്ചു.
സോഷ്യൽ വർക്ക് മേഖലയിലെ മികച്ച ഇടപെടലുകൾക്ക് സിസ്റ്റർ ശാലിനി സി എം സി, ഡോ. ദീപക് ജോസഫ്, ഡോ. എലിസബത്ത് അലക്സാണ്ടർ, ജൂലി മാത്യു, ജോസഫ് മത്തായി, സിസ്റ്റർ ഷൈജി അഗസ്റ്റിൻ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. അക്കാദമിക് മേഖലയിലെ മികവിനുള്ള പുരസ്‌കാരം ചിന്നു കെ ജോസഫ്, സ്നേഹൽ സാറാ എബ്രഹാം, സ്നേഹ രാജു, അഞ്ചന ദേവസ്യ, അലൻ ജോ, അഞ്ചലി എലെസ ബോബി, അശ്വതി മനോഹരൻ, ഫാത്തിമ എൻ, ജോസ്ന ജോണി മരിയ ബിനോയി എന്നിവർ കരസ്ഥമാക്കി.
കോട്ടയം ജില്ലയിലെ സോഷ്യൽ വർക്ക് പ്രാക്ടീഷനേഴ്സ്, വിവിധ സോഷ്യൽ വർക്ക് കോളേജുകളിൽ നിന്നും വിദ്യാർത്ഥികൾ അധ്യാപകർ എന്നിങ്ങനെ 255 പേർ ദിനാചരണത്തിൽ പങ്കെടുത്തു.
റിപ്പോർട്ട്
ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട്
ഫോൺ : 9447858200
സിജു തോമസ്
ഫോൺ : 94470 93702
ചിഞ്ചുമോൾ ചാക്കോ
ഫോൺ : 96567 06558
ലോക സാമൂഹ്യ പ്രവർത്തക ദിനത്തോടനുബന്ധിച്ച് കേരളാ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും എരുമേലി എം ഇ എസ് കോളേജിന്റെയും കോട്ടയം ജില്ലയിലെ വിവിധ സോഷ്യൽ വർക്ക് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടന്ന ദിനാചരണ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനകർമ്മം റാന്നി എം.എൽ.എ പ്രമോദ് നാരായണൻ നിർവഹിക്കുന്നു.