പ്രിയങ്ക ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് മത്സരത്തിന് ശക്തിപകരാന്‍ സോണിയ ഗാന്ധിയും എത്തുന്നു. പ്രചാരണം കളറാക്കാനാണ് പത്തു വര്‍ഷത്തിന് ശേഷം സോണിയ ഗാന്ധിയുടെ കേരളത്തിലേക്കുളള വരവ്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമെത്തും. മറ്റന്നാളാണ് പ്രചാരണം തുടങ്ങാന്‍ നെഹറു കുടുംബം എത്തുന്നത്.

കല്‍പറ്റയില്‍ സ്ഥാനാര്‍ഥിയുടെ റോഡ് ഷോയില്‍ മൂവരും പങ്കെടുക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനും പ്രിയങ്കയെ ഇവര്‍ അനുഗമിക്കും. 10 ദിവസം തുടര്‍ച്ചയായി വയനാട്ടില്‍ പ്രചാരണം നടത്താനാണ് പ്രിയങ്കയുടെ തീരുമാനം. ലോക്‌സഭാ തിരിഞ്ഞെടുപ്പില്‍ രണ്ടിടത്ത് മത്സരിച്ച് രാഹുല്‍ റായ്ബറേലി നിലനിര്‍ത്തുന്നതിനാണ് വയനാട് ഒഴിവാക്കിയത്. പിന്നാലെ തന്നെ പ്രിയങ്ക മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
സത്യന്‍ മൊകേരിയാണ് സിപിഐ സ്ഥാനാര്‍ത്ഥി. നവ്യ ഹരിദാസാണ് ബിജെപിക്കായി മത്സരിക്കുന്നത്.