‘ബനാറസ്’ എന്ന ചിത്രത്തിനു ശേഷം നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന ‘രണ്ടാം യാമം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. സ്വാസികയാണ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നത്. ഫെബ്രുവരി 28ന് ‘രണ്ടാം യാമം’ പ്രദർശനത്തിനെത്തും. ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ ആർ. ഗോപാലാണ് ഈ ചിത്രം തിരക്കഥ രചിച്ച് നിർമിക്കുന്നത്. കാലങ്ങളായി സ്ത്രീകൾ നേരിട്ടു കൊണ്ടിരിക്കുന്ന ചതിയുടേയും വഞ്ചനയുടേയും അനാചാരങ്ങൾക്കുമെതിരേ വിരൽ ചൂണ്ടുന്ന ഈ കാലഘട്ടത്തിലെ സ്ത്രീകളുടെ പോരാട്ടത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്.വ്യത്യസ്ത കാഴ്ച്ചപ്പാടുകൾ ഉള്ള ഇരട്ട സഹോദരന്മാരുടെ ജീവിതത്തിനും ഈ ചിത്രത്തിൽ ഏറെ സ്ഥാനമുണ്ട്. ചിത്രത്തിലെ ഈ പശ്ചാത്തലങ്ങളിലെ ഹൃദ്യമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ മൊത്തം ജോണർ വ്യക്തമാക്കും വിധത്തിലാണ് ട്രയിലറിലെ രംഗങ്ങൾ. ത്രില്ലറും ആക്ഷനും ഇമോഷനും ഗാനങ്ങൾക്കുമൊക്കെ ഏറെ പ്രാധാന്യം നൽകിയിട്ടുള്ള ഒരു ക്ലീൻ എൻ്റെർടൈനറാണ് ഈ ചിത്രം.
സാസ്വികയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രമായിരിക്കും ഇതിലെ സോഫിയയെന്ന് അണിയറ പ്രവർത്തകർ പറയുന്നു. യുവനിരയിലെ ശ്രദ്ധേയരായ ധ്രുവനും ഗൗതം കൃഷ്ണയുമാണ് ഈ ചിത്രത്തിലെ നായകന്മാർ
ജോയ് മാത്യു, സുധീർ കരമന, നന്ദു,ഷാജു ശ്രീധർ, രാജസേനൻ, ജഗദീഷ് പ്രസാദ്, രേഖ രമ്യാ സുരേഷ് , ഹിമാശങ്കരി, ഏ.ആർ.കണ്ണൻ , അംബികാ മോഹൻ, രശ്മി സജയൻ എന്നിവരും പ്രധാന താരങ്ങളാണ്.
സംഭാഷണം -എം. പ്രശാന്ത്. നേമം പുഷ്പരാജിൻ്റെ ഗാനങ്ങൾക്ക് മോഹൻ സിതാര ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം - അഴകപ്പൻ. എഡിറ്റിംഗ്- വി എസ് വിശാൽ. കലാസംവിധാനം -ത്യാഗു തവനൂർ, മേക്കപ്പ് - പട്ടണം റഷീദ്, പട്ടണംഷാ - തൃത്തസംവിധാനം - സമുദ്ര മധു ഗോപിനാഥ്, വക്കം സജി. ആക്ഷൻ മാഫിയാ ശശി, ശബ്ദമിശ്രണം - എൻ. ഹരികുമാർ, നിശ്ചല ഛായാഗ്രഹണം - ജയപ്രകാശ് അതളൂർ, കോസ്റ്റ്യും ഡിസൈൻ - ഇന്ദ്രൻസ് ജയൻ, എസ് ബി സതീഷ്, പ്രൊഡക്ഷൻ കൺട്രോളർ പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈൻ- എ ആർ കണ്ണൻ.