പന്ത്രണ്ടിന കർമ്മ പരിപാടികളും വ്യക്തമായ കാഴ്ചപ്പാടുകളുമായി മുതിർന്ന ഫോമാ നേതാവ് തോമസ് ടി. ഉമ്മൻ്റെ നേതൃത്വത്തിലുള്ള ടീം ഫോമ അധികാരത്തിലെത്തിയാൽ ഫോമയുടെ മുഖച്ഛായ മാറ്റുമെന്നും 2024- 2026 ഫോമാ പ്രവർത്തനോത്ഘാടനം വെസ്റ്റേൺ റീയിയണിൽ ആയിരിക്കുമെന്നും പ്രസിഡൻ്റ് സ്ഥാനാർത്ഥി തോമസ് .ടി. ഉമ്മൻ അറിയിച്ചു.
പന്ത്രണ്ടിന കർമ്മ പരിപാടികളും വ്യക്തമായ കാഴ്ചപ്പാടുകളുമായി മുതിർന്ന ഫോമാ നേതാവ് തോമസ് ടി. ഉമ്മൻ്റെ നേതൃത്വത്തിലുള്ള ടീം ഫോമ അധികാരത്തിലെത്തിയാൽ ഫോമയുടെ മുഖച്ഛായ മാറ്റുമെന്നും 2024- 2026 ഫോമാ പ്രവർത്തനോത്ഘാടനം വെസ്റ്റേൺ റീയിയണിൽ ആയിരിക്കുമെന്നും പ്രസിഡൻ്റ് സ്ഥാനാർത്ഥി തോമസ് .ടി. ഉമ്മൻ അറിയിച്ചു. ടീം ഫോമയ്ക്ക് വെസ്റ്റേൺ റീജിയണിൽ ലഭിച്ച സ്വീകരണത്തിലും സ്ഥാനാർത്ഥി സംഗമത്തിലുമാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
ഫോമായുടെ തുടക്കം മുതൽ ജനകീയ പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹാരം കാണേണ്ട വിഷയങ്ങളെ സ്വന്തം വിഷയങ്ങൾ പോലെ കണ്ട് അമേരിക്കൻ മലയാളികൾക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്ന തോമസ് ടി. ഉമ്മൻ്റെ നേതൃത്വത്തിലുള്ള ടീം ഫോമ അമേരിക്കൻ മലയാളികൾക്ക് നൽകുന്നത് വലിയ പ്രതീക്ഷയാണ്. നടപ്പിലാക്കുവാൻ പറ്റുന്ന കാര്യങ്ങൾ മാത്രമാണ് ടീം ഫോമാ മുന്നോട്ട് വെയ്ക്കുന്നത്. പന്ത്രണ്ടിന പദ്ധതികൾ ശ്രദ്ധിച്ചാൽ ഏതൊരു സംഘടനാ പ്രവർത്തകനും അത് മനസ്സിലാകും.
പല തവണ വാഗ്ദാനങ്ങളായും മറ്റും വന്ന പ്രധാന വിഷയമായിരുന്നു ഫോമയ്ക്ക് ഒരു ആസ്ഥാനം ഉണ്ടാവുക എന്നത്. അതിനായി ഫോമാ മുൻ പ്രസിഡൻ്റുമാരുടെ നേതൃത്വത്തിൽ ഒരു സമഗ്ര ബിൽഡിംഗ് കമ്മിറ്റി രൂപീകരിക്കുമെന്നതാണ് ടീം ഫോമയുടെ ആദ്യത്തെ അജണ്ട.
വനിതാ സംരംഭകരുടെ അർദ്ദേശീയ സംഗമം, സിലിക്കൺ വാലിയിൽ മലയാളി ടെക്നോളജി സബ്മിറ്റ് , നാടക സിനിമാ കലാകാരൻമാരായ അമേരിക്കൻ മലയാളികൾക്കായി നാടക സിനിമാ ക്യാമ്പ് ഹോളിവുഡിൽ, യുവജനങ്ങൾക്കായി ഫെഡറൽ സ്റ്റേറ്റ് തലത്തിലും കോർപ്പറേഷനുകളിലും ഇൻ്റേൺഷിപ്പ് പ്രോഗ്രാം, ഇന്ത്യയിലും അമേരിക്കയിലും പ്രാധാന്യം നൽകി ഒരു മില്യൻ ഡോളറിൻ്റെ ചാരിറ്റി പദ്ധതി, ഇന്ത്യയിലും അമേരിക്കയിലും വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി , ഇരട്ട പൗരത്വത്തിന് വേണ്ടി ഗ്ലോബൽ ഇനിഷ്യേറ്റീവ്, പ്രൊഫഷണലുകളുടെ ആഗോള സംഗമം, സീനിയർ ,വിമൻസ്, നേഴ്സ് ഫോറവും ശക്തിപ്പെടുത്താൻ പദ്ധതികൾ, ഫോമാ വില്ലേജ് പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കും തുടങ്ങിയ പദ്ധതികൾ ആണ് ടീം ഫോമ വിഭാവനം ചെയ്തിരിക്കുന്നത്.
ഈ പദ്ധതികൾ സമയ ബന്ധിതമായി നടപ്പിലാക്കുവാൻ ടീം ഫോമയ്ക്ക് കഴിയും. തോമസ് ടി. ഉമ്മനെ പോലെയുള്ള നേതൃത്വ പാടവമുള്ള ഒരു ടീം ഉണ്ടാക്കുന്നതോടെ ഫോമയുടെ പദ്ധതികൾ എല്ലാം തന്നെ നന്നായി നടപ്പാക്കാൻ സാധിക്കും. അതിനായി അമേരിക്കൻ മലയാളികളുടെ പിന്തുണ ഉണ്ടാകണമെന്ന് പ്രസിഡൻ്റ് സ്ഥാനാർത്ഥി തോമസ് ടി ഉമ്മൻ സാമുവൽ മത്തായി (ജനറൽ സെക്രട്ടറി ), ബിനൂബ് ശ്രീധരൻ ( ട്രഷറർ ) , സണ്ണി കല്ലൂപ്പാറ (വൈസ് പ്രസിഡൻ് ), ഡോ. പ്രിൻസ് നെച്ചിക്കാട് ( ജോ സെക്രട്ടറി ) , അമ്പിളി സജിമോൻ ( ജോ. ട്രഷറർ) തുടങ്ങിയവരും മറ്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവരും അറിയിച്ചു.