PRAVASI

ഡോ. ജാൻസി ജയിംസിന്റെ രണ്ടു പുസ്തകങ്ങൾ മുഖ്യ മന്ത്രി പ്രകാശനം ചെയ്തു

Blog Image

മുൻ വൈസ്ചാൻ സലർ ഡോ. ജാൻസി ജയിംസിന്റെ രണ്ടു പുസ്തകങ്ങൾ മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രകാശനം ചെയ്തു.' അക്ഷര വിളക്കുകൾ ' എന്ന ലേഖന സമാഹാരവും ' ശാന്തിനികേത ൻ കവിതകൾ ' ( വിവർത്തനം )എന്ന കവിതസമാഹാരവുമാണ്‌ പുസ്തകങ്ങൾ.
പ്രസിദ്ധ ഒഡിയ കവയിത്രി പ്രൊഫ. മനോരമ ബിസ്വാൽ മഹാപാത്രയുടെ കവിതകളാണ് മ ലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളത്.
പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ ചെയർ മാനും കെ. പി. സി. സി. പ്രസിഡന്റുമായ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പ്രകാശന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സാഹിത്യകാരൻ
ഡോ. ജോർജ് ഓണക്കൂറും മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരനും മുഖ്യമന്ത്രിയിൽ നിന്ന് ആദ്യ പ്രതികൾ ഏറ്റുവാങ്ങി.

പ്രൊഫ. മനോരമ ബിസ്വാൽ മഹാപത്ര ആശംസകൾ അർപ്പിച്ചു. ഡോ. ജാൻസി ജയിംസ് മറുപടി പറഞ്ഞു.

പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു സ്വാഗതവും, സെക്രട്ടറി ബിന്നി സാഹിതി നന്ദിയും പറഞ്ഞു.

പുസ്തകങ്ങൾ Keralabooks. Org ൽ ഓർഡർ ചെയ്യാവുന്നതാണ്. ഫോൺ നമ്പർ 9447661834.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.