ഫിലഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയയിൽ നിര്യാതനായ ജോജോ ജോസഫ് തെള്ളിയിലിൻറെ (48) പൊതുദർശനവും, സംസ്കാര ശുശ്രൂഷകളും ഏപ്രിൽ 24 ന് ബുധനാഴ്ച വെൽഷ് റോഡിലുള്ള സെൻ്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോന പള്ളിയിൽ വച്ച് നടത്തപ്പെടും. (608 Welsh Rd, Philadelphia, PA 19115 )
ആലപ്പുഴ പുതുക്കരി തെള്ളിയിൽ വീട്ടിൽ ജോസഫ് തോമസിന്റെയും ഗ്രേസമ്മ ജോസഫ്ന്റെയും മകനായി 1975 മെയ് 28 ന് ആലപ്പുഴ ജില്ലയിലെ പുതുക്കരിയിൽ ജനിച്ച ജോജോ സെൻ്റ് അലിസിയസ് കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ ശേഷം 2009-ൽ അമേരിക്കയിലേക്ക് കുടിയേറി. 2013 ൽ ഡാഫിന ഫ്രാൻസിസിനെ വിവാഹം കഴിച്ചു. നിയ, നേഹ, എന്നിവരാണ് മക്കൾ. ജിജിമോൾ കളപ്പറമ്പത്ത് - (ബാബു കളപ്പറമ്പത്ത്), സോജപ്പൻ ജോസഫ്- (ബിന്ദു സോജപ്പൻ), സുമം ബെന്നി- (ബെന്നി കൊല്ലത്തുപറമ്പിൽ) എന്നിവർ സഹോദരങ്ങളാണ്.
പൊതുദർശനം: ഏപ്രിൽ 24 ന് ബുധനാഴ്ച രാവിലെ 8:00 മുതൽ ആരംഭിക്കും. 8: 30 മുതൽ ഫൊറോന പള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിലിൽ, റവ. ഫാ. ജോൺ മേലേപ്പുറം (വികാരി ജനറൽ-സെൻ്റ് തോമസ് സീറോ മലബാർ എപ്പാര്‍ക്കി, ഷിക്കാഗോ), റവ. ഫാ. ജോൺകുട്ടി ജോർജ് പുലിശ്ശേരി (ഫൊറോന വികാരി-സെൻ്റ് ജോസഫ് സീറോ മലബാർ ഫൊറോന കാത്തലിക് ചർച്ച്, ഹൂസ്റ്റൺ) എന്നിവരുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും, സംസ്കാര ശുശ്രൂഷകളും നടക്കും. അതിനെത്തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് റിസ്‌റക്ഷൻ സെമിത്തേരിയിൽ സംസ്കരിക്കും. (Resurrection Cemetery,
5201 Hulmeville Road, Bensalem, Pennsylvania 19020)
വാർത്ത: രാജു ശങ്കരത്തിൽ