PRAVASI

ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക( അലയുടെ) മൂന്നാമത് ആർട്ട് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

Blog Image

ചിക്കാഗോ: അലയുടെ മൂന്നാമത് കലാ സാഹിത്യ സംഗീതോത്സവം സെപ്റ്റംബർ മാസം 27, 28 തീയതികളിൽ ശിക്കാഗോയിലും ന്യൂജേഴ്സിയിലുമായി നടത്തപ്പെടും. ഇരുപത്തിയേഴാം തീയതി  ശനിയാഴ്ച രാവിലെ 9:30 മണിക്ക് നോർത്ത് ഫീൽഡ് സിറ്റിയിൽ ക്രിസ്ത്യൻ ഹെറിറ്റേജ് അക്കാദമി ഹാളിൽ വച്ച് 2025ലെ അലയുടെ മൂന്നാമത് വേർഷനായ ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവൽ  ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടും. തുടർന്ന് കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രശസ്ത സാഹിത്യകാരനുമായ എസ് ഹരീഷ് " സാഹിത്യ വിമർശനം, കേരളത്തിൽ നഷ്ടമാകുന്ന കല'  ".." ചരിത്രം എങ്ങനെ ഓർക്കപ്പെടും" എന്ന വിഷയത്തിൽ വിശ്വപ്രസിദ്ധ ചരിത്രകാരനും വർത്തമാനകാല യുവത്വത്തിന്റെ സാഹിത്യകാരനുമായി ഡോക്ടർ മനു എസ് പിള്ള, " ഇന്ത്യൻ ഭരണഘടനയുടെ ചരിത്രം" എന്ന വിഷയത്തിൽ പ്രശസ്ത പ്രഭാഷകനും ചിന്തകനുമായ അഡ്വക്കേറ്റ് എം സ്വരാജ് എന്നിവർ പ്രഭാഷണം നടത്തും. തുടർന്ന് വിവിധ പ്രതിനിധികൾ പങ്കെടുക്കുന്ന ചർച്ചകൾ, കൂട്ടു വർത്തമാനങ്ങൾ എഴുത്ത് അനുഭവങ്ങൾ. പുസ്തക പ്രകാശനം, പുസ്തക പരിചയം അങ്ങനെ നിരവധി പരിപാടികൾ ഉൾപ്പെടുത്തുന്ന സാഹിത്യ സെഷനുകൾ.. ഉച്ചയ്ക്കുശേഷം കലാമണ്ഡലം ഡോക്ടർ  രജിത ദേവി ഒഎൻവി സാറിന്റെ "അമ്മ" എന്ന കൃതിയെ ആസ്പദമാക്കി നോർത്ത് അമേരിക്കയിലെ കലാകാരികളെ ചേർത്ത് അണിയിച്ചൊരുക്കിയിരിക്കുന്ന നിർത്താവിഷ്കാരം, തുടർന്ന് പ്രശസ്ത ശാസ്ത്രീയ  സംഗീത  സംവിധായകൻ ഡോക്ടർ ശ്രീവത്സൻ മേനോന്റെ നേതൃത്വത്തിൽ നോർത്ത് അമേരിക്കയിലെ തെരഞ്ഞെടുക്കപ്പെട്ട സംഗീതജ്ഞരുടെ നേതൃത്വത്തിലുള്ള സംഗീതസന്ധ്യ.. സാഹിത്യ കലാ സംഗീതത്തിന്റെ ഒരു അനുഗ്രഹീത ദിവസം ആസ്വദിക്കുന്നതിനും സമൃദ്ധമാക്കുന്നതിനും നോർത്ത് അമേരിക്കയിലെ കലാസാഹിത്യ സംഗീത പ്രേമികളായ എല്ലാവരെയും സംഘാടകർ സ്വാഗതം ചെയ്യുന്നു.
 കൂടുതൽ വിവരങ്ങൾക്ക്.
Kiran Chandran. 319-693-3336
Shijy Alex. 224- 436-9371
Eby Suresh.847-708=6715.
Swaranam Chiramel.630-244=2068
Rani Kappen- 630-656-7339.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.