തിരുവനന്തപുരം കോർപ്പറേഷൻ തിരുമല വാർഡ് ബിജെപി കൗൺസിലർ കെ അനിൽ കുമാറിനെ ഓഫീസിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഓഫീസിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
അനില്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകർന്ന സമയത്ത് പാർട്ടി സംരക്ഷിച്ചില്ലെന്ന് അനിൽകുമാറിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.ഇതുമായി ബന്ധപ്പെട്ട് കുറച്ച് ദിവസങ്ങളായി വലിയ മാനസിക പ്രശ്നത്തിലായിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. പൂജപ്പുര പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

